ന്യൂഡൽഹി: കൊവിഡ് -19 പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തിൽ ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ബാധിത ദന്തേവാഡ ജില്ലയിലുള്ള ആളുകളെ സഹായിക്കുന്നതിൽ കേന്ദ്ര റിസർവ് പൊലീസ് സേന (സിആർപിഎഫ്) മുൻപന്തിയിലാണെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു. മൂന്ന് ലക്ഷത്തിലധികം ഉദ്യോഗസ്ഥരുള്ള ഏറ്റവും വലിയ കേന്ദ്ര സായുധ പൊലീസ് സേന രാജ്യത്തൊട്ടാകെയുള്ള ജനങ്ങളെ ദേശീയ ഹെൽപ്പ് ലൈനായ “സിആർപിഎഫ് മദദ്‌ഗാർ” വഴി സഹായിച്ചു.
സഹായത്തിനായി crpfmadadgaar@gmail.com, madadgaar@crpf.gov.in, റിംഗ് 14411 അല്ലെങ്കിൽ SMS 7082814411 എന്ന വിലാസത്തിലേക്ക് മെയിൽ ചെയ്യണം. സിആർപിഎഫിന്‍റെ ഒരു ബറ്റാലിയൻ റായ്പൂരിൽ ഒരു ലക്ഷം കിലോ അരി വിതരണം ഉറപ്പാക്കി. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്), ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്‌എഫ്), ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി), ശാസ്‌ത്ര സീമ ബാൽ (എസ്എസ്ബി), നാഷണൽ സെക്യൂരിറ്റി ഗാർഡ് (എൻഎസ്‌ജി) എന്നിവയുൾപ്പെടെയുള്ള മറ്റ് സിഎപിഎഫുകളും പാൻഡെമിക്കെതിരായ പോരാട്ടത്തിൽ അണി നിരന്നു.
ഇവര്‍ പല മേഖലകളിലും പ്രാദേശികമായുള്ള സഹായങ്ങളും നല്‍കിയിട്ടുണ്ട്. ഇവര്‍ ക്വാറന്‍റൈന്‍ കേന്ദ്രങ്ങള്‍ നടത്തുന്നുണ്ട്. സിഎപിഎഫുകൾ നടത്തുന്ന 32 ആശുപത്രികളിൽ 1,900 രോഗികൾക്ക് ചികിത്സ നൽകുന്നുവെന്ന് മന്ത്രാലയം അറിയിച്ചു.