കശ്‌മീരില്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ച നിലയില്‍ - CRPF officer kills self in Kashmir
ആത്മഹത്യയാകാമെന്ന് പ്രാഥമിക നിഗമനം.
ന്യൂഡല്‍ഹി: കശ്‌മീരില്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. അനന്ത്നാഗിലെ സദര്‍ പ്രദേശത്ത് താമസിക്കുന്ന എം അരവിന്ദ് (33) എന്ന ഉദ്യോഗസ്ഥനാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ദാമ്പത്യപ്രശ്നങ്ങള്‍ ആണ് ആത്മഹത്യക്ക് പിന്നിലെന്ന് പൊലീസ് പറയുന്നു. സിആര്‍പിഎഫില്‍ ഡയറക്ട് എന്‍ട്രി ഓഫിസറായി നാല്‍പ്പതാം ബറ്റാലിയനില്‍ 2014 മുതല്‍ ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം. ഈ മാസം ഇരുപതിനാണ് അദ്ദേഹത്തിന്‍റെ ഭാര്യയും കശ്‌മീരിലെത്തിയത്. ഇരുവര്‍ക്കുമിടയില്‍ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് വിലയിരുത്തപ്പെടുന്നത്. അരവിന്ദിന്‍റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് സീനിയര്‍ ഓഫീസര്‍മാര്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.