തീവ്രവാദി ആക്രമണത്തിൽ സിആർപിഎഫ് ജവാൻ കൊല്ലപ്പെട്ടു - ബുഡ്‌ഗാം
ജവാനെ കൊലപ്പെടുത്തിയതിനു ശേഷം സർവീസ് റൈഫിൾ തീവ്രവാദികൾ കവർന്നെടുത്തു.
തീവ്രവാദി ആക്രമണത്തിൽ സിആർപിഎഫ് ജവാൻ കൊല്ലപ്പെട്ടു
ശ്രീനഗർ:ജമ്മു കശ്‌മീരിലെ ബുഡ്‌ഗാം ജില്ലയിൽ വ്യാഴാഴ്‌ച നടന്ന തീവ്രവാദി ആക്രമണത്തിനിടെ ഒരു സിആർപിഎഫ് ജവാൻ കൊല്ലപ്പെടുകയും അദ്ദേഹത്തിന്‍റെ സർവീസ് റൈഫിൾ തീവ്രവാദികൾ കവർന്നെടുക്കുകയും ചെയ്‌തതായി പൊലീസ് പറഞ്ഞു. ബുഡ്‌ഗാം ജില്ലയിലെ കൈസർമുല്ലയിൽ 117ാം നമ്പർ ബറ്റാലിയനിലെ അസിസ്റ്റന്‍റ് സബ് ഇൻസ്പെക്‌ടർ ജി.ഡി. ബഡുലയെ വെടിയേറ്റതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പ്രദേശം വളഞ്ഞതായും തീവ്രവാദികളെ പിടികൂടുന്നതിനായുള്ള ശ്രമം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.