ഛത്തിസ്‌ഗഢില്‍ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിനിടെ സിആർപിഎഫ് ജവാൻ കൊല്ലപ്പെട്ടു
ബിജാപൂർ ജില്ലയിലെ ഉറിപാൽ വനമേഖലയിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞായിരുന്നു ഏറ്റുമുട്ടൽ
ഛത്തീസ്ഗഡിൽ നക്സലുകളുമായുള്ള ഏറ്റുമുട്ടലിനിടെ സിആർപിഎഫ് ജവാൻ കൊല്ലപ്പെട്ടു
ന്യൂഡൽഹി: ഛത്തിസ്‌ഗഢിലെ ബിജാപൂരിൽ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിനിടെ സിആർപിഎഫ് ജവാൻ കൊല്ലപ്പെട്ടു. ഉറിപാൽ വനമേഖലയിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞായിരുന്നു ഏറ്റുമുട്ടൽ. കേന്ദ്ര റിസർവ് പൊലീസ് സേനയും (സിആർപിഎഫ്) സംസ്ഥാന പൊലീസിന്‍റെ ജില്ലാ റിസർവ് ഗാർഡും സംയുക്തമായാണ് വനമേഖലയിൽ തെരച്ചിൽ നടത്തിയത്. സിആർപിഎഫിന്‍റെ 170-ാം ബറ്റാലിയനിലെ കോൺസ്റ്റബിൾ മന്ന കുമാർ (32) ആണ് കൊല്ലപ്പെട്ടത്. ഇദ്ദേഹം ജാർഖണ്ഡിലെ സാഹിബ്‌ഗഞ്ച് ജില്ലക്കാരനാണ്.