ശ്രീനഗര്‍: കശ്‌മീരിലെ പുല്‍വാമയില്‍ ബോംബ് പൊട്ടിത്തെറിച്ച് സിആര്‍പിഎഫ് ജവാന് പരിക്കേറ്റു. ജാഗ്രതാ മേഖലയായ ഗാന്‍ഗൂ പ്രദേശത്ത് ബോംബുകള്‍ തീവ്രവാദികള്‍ സ്ഥാപിച്ചതാകാമെന്ന് കശ്‌മീര്‍ സോണ്‍ പൊലീസ് അറിയിച്ചു. പരിക്കേറ്റ സൈനികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്‌തികരമാണെന്നും പൊലീസ് പറഞ്ഞു.
പുല്‍വാമയില്‍ ബോംബ് പൊട്ടിത്തെറിച്ച് സിആര്‍പിഎഫ് ജവാന് പരിക്ക് - കശ്‌മീര്‍
ഒരാഴ്‌ചക്കിടെ രണ്ടാം തവണയാണ് സിആര്‍പിഎഫ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണമുണ്ടാകുന്നത്.
പുല്‍വാമയില്‍ ബോംബ് പൊട്ടിത്തെറിച്ച് ഒരു സിആര്‍പിഎഫ് ജവാന് പരിക്ക്
കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് എത്തി പരിശോധനകള്‍ ആരംഭിച്ചു. ഒരാഴ്‌ചക്കിടെ ഇത് രണ്ടാം തവണയാണ് സിആര്‍പിഎഫ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണമുണ്ടാകുന്നത്. ജൂണ്‍ ഒന്നിന് കശ്‌മീരിലെ സോപൂരിലുണ്ടായ ആക്രമണത്തില്‍ സിആര്‍പിഎഫ് ജവാനും 65 വയസുകാരനും കൊല്ലപ്പെട്ടിരുന്നു.