പുൽവാമയിൽ തീവ്രവാദികൾ നടത്തിയ ഐഇഡി ആക്രമണത്തിൽ ഒരു സിആർപിഎഫ് ജവാന് പരിക്ക് - ശ്രീനഗർ
പുൽവാമ
08:49 July 05
സിആർപിഎഫിന്‍റെ വാഹനവ്യൂഹത്തെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്
ശ്രീനഗർ:ജമ്മു കശ്‌മീരിലെ പുൽവാമയിൽ തീവ്രവാദികൾ നടത്തിയ ഐഇഡി ആക്രമണത്തിൽ ഒരു സിആർപിഎഫ് ജവാന് പരിക്കേറ്റു. സെൻട്രൽ റിസർവ് പൊലീസ് സേനയുടെ വാഹനവ്യൂഹത്തെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്.
പുൽവാമയിലെ ഗംഗൂ പ്രദേശത്താണ് ആക്രമണം നടന്നത്. പ്രദേശത്ത് സേന തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. രാവിലെ 7.40 ഓടെയാണ് ആക്രമണം നടന്നത്.
Last Updated : Jul 5, 2020, 9:50 AM IST