കേരളം

kerala

ETV Bharat / bharat

യുപിയിൽ മീൻ പിടിക്കുന്നതിനിടെ സിആർ‌പി‌എഫ് ജവാൻ മുങ്ങിമരിച്ചു - CRPF jawan

ജോഗ്‌പൂർ സ്വദേശിയായ രവികുമാർ (25) ആണ് മരിച്ചത്

യുപി  ഉത്തർപ്രദേശ്  സിആർ‌പി‌എഫ് ജവാൻ  മുങ്ങിമരിച്ചു  പ്രതാപ്‌ഗഡ്  CRPF jawan drowns  CRPF jawan  UP
യുപിയിൽ മീൻ പിടിക്കുന്നതിനിടെ സിആർ‌പി‌എഫ് ജവാൻ മുങ്ങിമരിച്ചു

By

Published : Jul 7, 2020, 4:16 PM IST

ലഖ്‌നൗ:മീൻ പിടിക്കുന്നതിനിടെ സിആര്‍പിഎഫ് ജവാൻ നദിയില്‍ മുങ്ങി മരിച്ചു. ഉത്തർപ്രദേശിലെ പ്രതാപ്‌ഗഡ് ജില്ലയിലാണ് സംഭവം. ജോഗ്‌പൂർ സ്വദേശിയായ രവികുമാർ (25) ആണ് മരിച്ചത്. ഏഴ് ദിവസത്തെ അവധിയില്‍ നാട്ടിലെത്തിയതായിരുന്നു രവികുമാർ. അച്ഛനും സഹോദരനുമൊപ്പമാണ് ഇയാൾ ബകുലാഹി നദിയിൽ മീൻ പിടക്കാൻ പോയത്. മുങ്ങല്‍ വിദഗ്‌ധരെത്തി മൃതദേഹം നദിയില്‍ നിന്ന് കണ്ടെടുത്തു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായി കോട്‌വാലി എസ്എച്ച്ഒ സുരേന്ദ്ര ദ്വിവേദി പറഞ്ഞു.

ABOUT THE AUTHOR

...view details