സിആർപിഎഫ് ജവാന്‍റെ അറസ്റ്റ് ; എസ്.ഐക്ക് സസ്പെൻഷൻ - കോബ്ര വിഭാഗം
കോബ്ര വിഭാഗത്തിലെ കമാന്‍ഡോ സച്ചിന്‍ സാവന്തിനാണ് പൊലീസിൽ നിന്ന് ദുരവസ്ഥ നേരിടേണ്ടി വന്നത്.
![സിആർപിഎഫ് ജവാന്‍റെ അറസ്റ്റ് ; എസ്.ഐക്ക് സസ്പെൻഷൻ CRPF jawan coronavirus lockdown Belagavi Karnataka Police sub-inspector Anil Kumar 'violating' lockdown Belagavi district of Karnataka. CRPF jawan arrest സിആർപിഎഫ് ജവാന്‍റെ അറസ്റ്റ് കർണാടക ബെംഗളുരു എസ്.ഐക്ക് സസ്പെൻഷൻ കോബ്ര വിഭാഗം സച്ചിന്‍ സാവന്ത്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7002831-103-7002831-1588247090912.jpg)
ബെംഗളുരു: ലോക്ക് ഡൗൺ ലംഘിച്ച സിആർപിഎഫ് ജവാനോട് മോശമായി പെരുമാറിയ സബ് ഇൻസ്പെക്‌ടറെ സസ്പെൻഡ് ചെയ്‌തു. സാഗൽഡ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്‌ടർ അനിൽ കുമാറിനെയാണ് സസ്പെൻഡ് ചെയ്‌തത്. കോബ്ര വിഭാഗത്തിലെ കമാന്‍ഡോ സച്ചിന്‍ സാവന്തിനാണ് പൊലീസിൽ നിന്ന് ദുരവസ്ഥ നേരിടേണ്ടി വന്നത്. പൊതു സ്ഥലത്ത് മാസ്ക്ക് ധരിക്കാത്തതിനെ തുടർന്ന് ചോദ്യം സച്ചിനെ ചെയ്യുകയും തുടർന്ന് ഇരുവരും വാക്കു തർക്കത്തില്‍ ഏർപ്പെടുകയായിരുന്നു. തുടർന്ന് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്ന കമാന്‍ഡോയെ ചങ്ങലയില്‍ ബന്ധിച്ച് പൊലീസ് സ്‌റ്റേഷനിലെ തറയില്‍ ഇരുത്തി. ഈ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സിആര്‍പിഎഫ് വിഷയത്തില്‍ ഇടപെട്ടു. ഇതിനെ തുടർന്നാണ് പൊലീസിനെതിരെ നടപടി സ്വീകരിച്ചത്.