സിആര്‍പിഎഫ് ജവാന്മാര്‍ക്ക് നേരെ ഗ്രനേഡ് ആക്രമണം
ആക്രമണത്തില്‍ രണ്ട് സൈനികര്‍ക്കും രണ്ട് പ്രദേശവാസികള്‍ക്കും പരിക്കേറ്റു
സിആര്‍പിഎഫ് ജവാന്മാര്‍ക്ക് നേരെ ഗ്രനേഡ് ആക്രമണം
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സിആര്‍പിഎഫ് ജവാന്മാര്‍ക്ക് നേരെ ഗ്രനേഡ് ആക്രമണം. സംഭവത്തില്‍ രണ്ട് സൈനികര്‍ക്കും രണ്ട് പ്രദേശവാസികള്‍ക്കും പരിക്കേറ്റു. ലാല്‍ ചൗക്കിലെ പ്രതാപ് പാര്‍ക്കില്‍ ഞായറാഴ്ച ഉച്ചക്കാണ് ആക്രമണമുണ്ടായത്. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രദേശത്ത് ഏറ്റവും തിരക്കേറിയ സ്ഥലമാണ് പ്രതാപ് പാര്‍ക്ക്. ഒഴിവുദിനമായതിനാല്‍ ഇവിടെ നിരവധി ആളുകള്‍ എത്തിയിരുന്നു.