ഗാന്ധിനഗര്‍: ആഢംബരങ്ങളും ആഘോഷങ്ങളും ഒഴിവാക്കി ലളിതമായ വിവാഹ ചടങ്ങിലൂടെ സമൂഹത്തിന് മാതൃകയാവുകയാണ് സൂറത്തിലെ സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍. ഗുജറാത്തില്‍ നടക്കുന്ന സമൂഹവിവാഹത്തില്‍ വരണമാല്യം അണിയുകയാണ് സിആര്‍പിഎഫ് കമാൻഡോകളായ ദയയും ബെല്‍ദിയ ഹാര്‍ദിക്കും. ജനുവരി 12ന് നടക്കുന്ന സമൂഹ വിവാഹ ചടങ്ങില്‍ ഇരുവരും വിവാഹിതരാകും. അനാവശ്യ ധൂര്‍ത്തും ആഢംബരവും ഒഴിവാക്കാനാണ് സമൂഹ വിവാഹത്തില്‍ പങ്കെടുക്കാൻ തീരുമാനിച്ചതെന്ന് ഇവര്‍ പറയുന്നു.
സമൂഹവിവാഹത്തില്‍ വരണമാല്യം അണിയാനൊരുങ്ങി സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ - CRPF couple
ജനുവരി 12നാണ് സിആര്‍പിഎഫ് കമാൻഡോകളായ ദയയുടെയും ബെല്‍ദിയ ഹാര്‍ദിക്കിന്‍റെയും വിവാഹം.
![സമൂഹവിവാഹത്തില്‍ വരണമാല്യം അണിയാനൊരുങ്ങി സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ സമൂഹ വിവാഹം സിആര്‍പിഎഫ് സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ സൂറത്ത് വിവാഹം CRPF couple mass marriage](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5651644-632-5651644-1578573807548.jpg)
സമൂഹവിവാഹത്തില്‍ വരണമാല്യം അണിയാനൊരുങ്ങി സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍
സമൂഹവിവാഹത്തില്‍ വരണമാല്യം അണിയാനൊരുങ്ങി സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍
സമൂഹ വിവാഹം എന്ന ആശയത്തോട് ഇഷ്‌ടമാണ്. മാതാപിതാക്കൾക്ക് മക്കളുടെ വിവാഹത്തിന്‍റെ പേരിലുണ്ടാവുന്ന അമിത ഭാരം ഇല്ലാതാക്കാൻ ഇത് സഹായിക്കുമെന്ന് വധു ദയ പറഞ്ഞു. ഇടത്തരം കുടുംബത്തില്‍ ജനിച്ചവരാണ് ഞങ്ങൾ. അതിനാല്‍ തന്നെ വിവാഹത്തിന്‍റെ പേരില്‍ അനാവശ്യമായി പണം ചെലവാക്കുന്നതിനോട് താല്‍പ്പര്യമില്ലെന്നും വരൻ ബെല്‍ദിയ ഹാര്‍ദിക് പറയുന്നു.