വാഹനം തെന്നിമാറി അപകടം; കശ്‌മീരില്‍ സിആര്‍പിഎഫ് ജവാന്‍ മരിച്ചു
സിആര്‍പിഎഫ് മൂന്നാം ബറ്റാലിയന്‍ ജിപ്‌സി വാഹനം റോഡില്‍ തെന്നിമാറിയാണ് അപകടമുണ്ടായത്.
വാഹനം തെന്നിമാറി അപകടം; കശ്‌മീരില്‍ സിആര്‍പിഎഫ് ജവാന്‍ മരിച്ചു
ശ്രീനഗര്‍: കശ്‌മീരില്‍ റോഡപകടത്തില്‍ സിആര്‍പിഎഫ് ജവാന്‍ മരിച്ചു. ബന്ദിപോറയിലെ നസൂ ചൗക്കിലാണ് സിആര്‍പിഎഫ് മൂന്നാം ബറ്റാലിയന്‍ ജിപ്‌സി വാഹനം റോഡില്‍ തെന്നിമാറി അപകടമുണ്ടായത്. ജവാന്‍ നരേഷ് കുമാറാണ് അപകടത്തില്‍ മരിച്ചത്. മൂന്ന് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. ട്രൂപ്പര്‍മാരായ അങ്കിത് കുമാര്‍ ഗുപ്‌ത, വിനോദ് കുമാര്‍ യാദവ് കോണ്‍സ്റ്റബിള്‍ രവി രാജ് എന്നിവരാണ് പരിക്കേറ്റ് ബന്ദിപോറ ജില്ലാ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നത്.