കേരളം

kerala

ETV Bharat / bharat

മുകേഷ് അംബാനിയുടെ സുരക്ഷ ഉദ്യോഗസ്ഥൻ മരിച്ച നിലയില്‍ - സിആർപിഎഫ് ഉദ്യോഗസ്ഥർ

മുകേഷ് അംബാനിയുടെ വസതിയായ ആന്‍റിലിയയിലാണ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തിയത്

Mukesh Ambani  Mukesh Ambani's security  Mukesh Ambani's residence  Central Reserve Police Force  Botara D Rambhai  മുകേഷ് അംബാനി  മുകേഷ് അംബാനിയുടെ സുരക്ഷ  സിആർപിഎഫ് ഉദ്യോഗസ്ഥർ  മുകേഷ് അംബാനിയുടെ വസതി
മുകേഷ് അംബാനിയുടെ സുരക്ഷ ഉദ്യോഗസ്ഥൻ മരിച്ച നിലയില്‍

By

Published : Jan 23, 2020, 8:50 PM IST

മുംബൈ:മുകേഷ് അംബാനിയുടെ സുരക്ഷ ഉദ്യോഗസ്ഥരിലെ സിആർപിഎഫ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. റിലയൻസ് ഇൻഡസ്ട്രിയല്‍ ലിമിറ്റഡ് ചെയർമാന്‍റെ വസതിയിലാണ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആത്മഹത്യയാണോ അതോ സേവന ആയുധം സ്വയം പൊട്ടിത്തെറിച്ചാണോ മരണം സംഭവിച്ചതെന്ന് അന്വേഷണം നടത്തുകയാണെന്ന് അധികൃതർ പറഞ്ഞു. തെക്കൻ മുംബൈയിലെ വ്യവസായിയുടെ ആന്‍റിലിയ വസതിയിലാണ് കോൺസ്റ്റബിൾ ബോട്ടാര ഡി റംഭായിയെ ബുധനാഴ്ച രാത്രി മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ ഇത് ആത്മഹത്യയാണെന്ന് കരുതുന്നുവെന്ന് അധികൃതർ പറഞ്ഞു.

ഗുജറാത്തിലെ ജുനാഗദ് ജില്ലയിൽ നിന്നുള്ള ഇയാൾ 2014ലാണ് സേനയിൽ ചേർന്നത്. വിഐപി സുരക്ഷാ പരിരക്ഷയുടെ ഏറ്റവും മികച്ച ഇസഡ് പ്ലസ് വിഭാഗത്തിലെ കേന്ദ്ര റിസർവ് പൊലീസ് സേനയ്ക്കാണ് അംബാനിയുടെ സുരക്ഷ ചുമതല. അദ്ദേഹത്തിന്‍റെ ഭാര്യ നിത അംബാനിക്കും സമാനമായ സുരക്ഷ നല്‍കുന്നുണ്ട്. ഇവർക്ക് വൈ കാറ്റഗറി സുരക്ഷയാണ്.

ABOUT THE AUTHOR

...view details