റായ്‌പൂര്‍: ഛത്തീസ്‌ഗഡിലെ ബിജാപൂർ ജില്ലയിൽ കഴിഞ്ഞയാഴ്ച മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിൽ പരിക്കേറ്റ സിആർപിഎഫ് കമാൻഡോ മരിച്ചു. ഹെഡ് കോൺസ്റ്റബിൾ അജിത് സിങ്ങാണ് മരിച്ചത്. ശ്രീ നാരായണ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.രാജസ്ഥാനിലെ അൽവാർ ജില്ലയിലെ ഗന്ധാല ഗ്രാമവാസിയായിരുന്നു അജിത് സിങ്ങ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേക്കയക്കുമെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. രണ്ട് കോബ്ര ജവാൻമാരും ഒരു നക്‌സലും ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
ഛത്തീസ്‌ഗഡിലെ നക്‌സല്‍ ഏറ്റുമുട്ടലിൽ ഒരു സിആർപിഎഫ് കമാൻഡോ മരിച്ചു
വയറ്റില്‍ വെടിയേറ്റ ഹെഡ് കോൺസ്റ്റബിൾ അജിത് സിങ്ങ് ശ്രീ നാരായണ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രണ്ട് കോബ്ര ജവാൻമാരും ഒരു നക്‌സലും ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
ഛത്തീസ്‌ഗഡിലെ നക്‌സല്‍ ഏറ്റുമുട്ടലിൽ ഒരു സിആർപിഎഫ് കമാൻഡോ മരിച്ചു
ഫെബ്രുവരി 10 ന് ബിജാപൂരിലെ പമേഡേരിയയിൽ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ സെൻട്രൽ റിസർവ് പൊലീസ് സേനയുടെ എലൈറ്റ് കമാൻഡോ ബറ്റാലിയൻ ഫോർ റിസല്യൂട്ട് ആക്ഷന്‍റെ (കോബ്ര) 204-ാമത്തെ ബറ്റാലിയനിലെ ആറ് പേർക്കും പരിക്കേറ്റിരുന്നു.