ജമ്മു കശ്മീരിൽ സിആർപിഎഫ് ഉദ്യോഗസ്ഥൻ സ്വയം വെടിവെച്ച് മരിച്ചു - സിആർപിഎഫ്
നാല് തവണ സ്വന്തം സർവീസ് തോക്ക് ഉപയോഗിച്ച് സ്വയം നിറയൊഴിച്ച അമൃത് ഭരദ്വാജിനെ ഭദർവയിലെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല
ശ്രീനഗർ: ജമ്മു കശ്മീരിൽ സെൻട്രൽ റിസർവ് പൊലീസ് സേനയിലെ (സിആർപിഎഫ്) ഉദ്യോഗസ്ഥൻ സ്വയം വെടിവെച്ച് മരിച്ചു. ജമ്മു കശ്മീരിലെ ഭാദർവ ജില്ലയിലാണ് അസിസ്റ്റന്‍റ് സബ് ഇൻസ്‌പെക്ടർ ആയ അമൃത് ഭരദ്വാജ്(52) ആത്മഹത്യ ചെയ്തത്. ബുധനാഴ്ച രാത്രി ജോലി കഴിഞ്ഞ് കോട്‌ലിയിലെ ബറ്റാലിയൻ ആസ്ഥാനത്ത് എത്തിയ ശേഷമാണ് ഉദ്യോഗസ്ഥൻ ജീവനൊടുക്കിയത്. നാല് തവണ സ്വന്തം സർവീസ് തോക്ക് ഉപയോഗിച്ച് സ്വയം നിറയൊഴിച്ച ഉദ്യോഗസ്ഥനെ ഭദർവയിലെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം കൊവിഡ് പരിശോനക്കായി കൈമാറിയതായും വൃത്തങ്ങൾ അറിയിച്ചു.