അഭയം തേടി മുതല പൊലീസ് സ്റ്റേഷനില്‍ - crocodile-takes-shelter-inside-police-station
മുതല പൊലീസ് സ്റ്റേഷനോട് ചേര്‍ന്നുള്ള കെട്ടിടത്തിലേക്ക് കയറി പോകുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്
ലഖ്നൗ:ലഖിംപൂർ ഖേരിയിലെ പല്ലിയ കോട്‌വാലി കെട്ടിടത്തിന്‍റെ ഇടനാഴിയിൽ നിന്ന് വ്യാഴാഴ്ച നാലടി നീളമുള്ള മുതലയെ കണ്ടെത്തി. ദുധവ ബഫർ സോൺ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മുതലയെ പിടികൂടി. മുതല പൊലീസ് സ്റ്റേഷനോട് ചേര്‍ന്നുള്ള കെട്ടിടത്തിലേക്ക് കയറി പോകുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. പൊലീസ് ഉദ്യോഗസ്ഥരാണ് ആദ്യം മുതലയെ കണ്ടത്. തുടര്‍ന്ന് വനം വകുപ്പില്‍ വിവരം അറിയിക്കുകയായിരുന്നു. മുതലയെ പിന്നീട് വനത്തില്‍ വിട്ടയച്ചു. വെള്ളപ്പൊക്കത്തില്‍ ഒഴുകിവന്നതാകാം ഇവയെന്നാണ് നിഗമനം.