സാമ്പത്തിക പ്രതിസന്ധികളിൽ വലയുന്ന ജെറ്റ് എയർവെയ്സ് വൻ തോതിൽ വിമാനങ്ങള്‍ പിൻവലിക്കുന്നു. പകുതിയോളം വിമാനങ്ങളുടെ സർവ്വീസാണ് കഴിഞ്ഞ ഒരാഴ്ച്ചക്കിടെ കമ്പനി നിർത്തിവച്ചത്.
കഴിഞ്ഞ ആഴ്ച്ച വരെ 119 വിമാനങ്ങള്‍ സർവ്വീസ് നടത്തിയ ജെറ്റ് എയർവെയ്സ് ഈ ആഴ്ച്ച നടത്തിയത് 41 എണ്ണം മാത്രമാണ് . വിമാനങ്ങള്‍ വ്യാപകമായി നിലത്തിറക്കിയതോടെ ദിവസേന നടത്തുന്ന സർവ്വീസുകളുടെ എണ്ണത്തിലും വലിയ കുറവാണുണ്ടായിരിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് 600 വരെ സർവ്വീസുകള്‍ ദിവസേനയുണ്ടായിരുന്നത് 119 ലേക്ക് ചുരുങ്ങി. ഇതിനിടെ ശമ്പള കുടിശ്ശിക നൽകിയില്ലെങ്കിൽ ഏപ്രിൽ ഒന്നുമുതൽ പൈലറ്റുമാർ പണിമുടക്കുമെന്നും അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കമ്പനിയിലെ 300 ഓളം പൈലറ്റുമാർ മുംബൈയിലെ ജെറ്റ് എയർവെയ്സ് ആസ്ഥാനത്ത് മൗനജാഥയും നടത്തിയിരുന്നു.