മന്ത്രിസഭാ തീരുമാനങ്ങളില്‍ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ ഭരണാഘടനാ വിരുദ്ധമായി ഇടപെടുന്നുവെന്ന് ആരോപിച്ച് രാജ് നിവാസിന് മുന്നില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സമരം തുടരുന്നു. മുഖ്യമന്ത്രി വി നാരായണസ്വാമിക്കൊപ്പം സ്പീക്കര്‍ വൈദ്യലിംഗം, മന്ത്രിമാര്‍, ഡിഎംകെ കോണ്‍ഗ്രസ് എംഎല്‍എമാരും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.
സര്‍ക്കാര്‍ പ്രഖ്യാപിച്ച ഭൂരിഭാഗം പദ്ധതികളുടെയും ഫയലുകളില്‍ തീരുമാനമെടുക്കാതെ ഗവര്‍ണര്‍ കിരണ്‍ ബേദി വൈകിപ്പിക്കുകയാണെന്നാണ് ആരോപണം. ഗവര്‍ണറുടെ നിയമവിരുദ്ധമായ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി ഏഴിന് നല്‍കിയ നിവേദനത്തിന് മറുപടി ലഭിച്ചില്ലെന്നും നാരായണസ്വാമി ചൂണ്ടിക്കാട്ടി.