കേരളം

kerala

ETV Bharat / bharat

യുപിയിൽ ക്രിമിനൽ പശ്ചാത്തലമുള്ളയാളെ വെടിവച്ച് കൊന്നു - ക്രിമിനൽ പശ്ചാത്തലമുള്ളയാളെ വെടിവെച്ച് കൊന്നു

പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

Criminal shot in mouth  Criminal  shot dead  Jaunpur news  Uttar Pradesh criminal shot  യുപി  ക്രിമിനൽ പശ്ചാത്തലമുള്ളയാളെ വെടിവെച്ച് കൊന്നു  അസിസുള്ള
യുപിയിൽ ക്രിമിനൽ പശ്ചാത്തലമുള്ളയാളെ വെടിവെച്ച് കൊന്നു

By

Published : Apr 8, 2020, 2:39 PM IST

ലക്നൗ: ക്രിമിനൽ പശ്ചാത്തലമുള്ള അസിസുള്ള എന്ന നാൽപതുകാരൻ വെടിയേറ്റ് മരിച്ചു. ജോൻപൂരിലാണ് സംഭവം. ഇയാളുടെ വായിലാണ് വെടിയേറ്റത്. മൃതദേഹം ഗോതമ്പ് വയലിൽ നിന്നാണ് കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.

ജില്ലയിലെ പ്രധാന കുറ്റവാളികളിൽ ഒരാളായിരുന്നു അസിസുള്ള. നിരവധി തവണ ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. നിലവിൽ ഇയാൾ ഭൂമി കച്ചവടക്കാരനായി ജോലി ചെയ്തുവരികയായിരുന്നുവെന്നും മൊബൈൽ ഫോൺ കാണാതായതിനെ തുടർന്ന് പല ഭീഷണികളും ഉയർന്നിരുന്നുവെന്നും കുടുംബാംഗങ്ങൾ അറിയിച്ചു. കേസിൽ ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.

ABOUT THE AUTHOR

...view details