ലഖ്‌നൗ: ഉത്തർപ്രദേശിൽ തലയ്‌ക്ക് 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച കുറ്റവാളിയെ പിടികൂടി. യുപി പൊലീസുമായി ഉണ്ടായ ഏറ്റുമുട്ടലിനൊടുവിലാണ് ഇന്ന് ഔറംഗാബാദിൽ നിന്നും മനീഷിനെ പിടികൂടിയത്. ശനിയാഴ്‌ച അർധരാത്രി മുതൽ പൊലീസും പ്രതിയും തമ്മിൽ വെടിവെയ്‌പ് നടന്നിരുന്നു. വെടിവെയ്‌പിൽ മനീഷിന്‍റെ കാലിനും ഒരു പൊലീസ് കോൺസ്റ്റബിളിനും പരിക്കേറ്റു. തുടർന്ന് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തു.
തലയ്‌ക്ക് 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച കുറ്റവാളിയെ പിടികൂടി - firing
യുപി പൊലീസുമായി ഉണ്ടായ ഏറ്റുമുട്ടലിനൊടുവിൽ ഇന്ന് ഔറംഗാബാദിൽ നിന്നും മനീഷിനെ പിടികൂടിയത്.

25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച കുറ്റവാളിയെ പിടികൂടി
പിടികിട്ടാപ്പുള്ളി മനീഷിനെതിരെ പന്ത്രണ്ടോളം കേസുകളാണ് രജിസ്റ്റർ ചെയ്‌തിട്ടുള്ളത്. പീപ്‌ല ചെക്ക്പോസ്റ്റിൽ പൊലീസിന്‍റെ വാഹന പരിശോധിക്കിടെയാണ് മോട്ടോർ സൈക്കിളിലെത്തിയ മനീഷിനെ പൊലീസ് തിരിച്ചറിഞ്ഞത്. ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് വളയുകയും തുടർന്ന് പ്രതി പൊലീസ് സംഘത്തിന് നേരെ വെടിയുതിർക്കുകയുമായിരുന്നു.