ഡല്‍ഹിയില്‍ കുറ്റകൃത്യങ്ങള്‍ കുറഞ്ഞതായി അരവിന്ദ് കെജ്‌രിവാൾ - Aam Aadmi Party
സിസിടിവി ക്യാമറകള്‍ സ്ഥാപിച്ച സ്ഥലങ്ങളിലാണ് കുറ്റകൃത്യങ്ങളുടെ നിരക്ക് കുറഞ്ഞതെന്ന് കെജ്‌രിവാള്‍
സിസിടിവി ക്യാമറകൾ സ്ഥാപിച്ച പ്രദേശങ്ങളിൽ കുറ്റകൃത്യങ്ങളുടെ നിരക്ക് കുറഞ്ഞു; കെജ്‌രിവാൾ
ന്യൂഡല്‍ഹി: സിസിടിവി ക്യാമറകൾ സ്ഥാപിച്ച പ്രദേശങ്ങളിൽ കുറ്റകൃത്യങ്ങളുടെ നിരക്ക് കുറഞ്ഞതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ദേശീയ തലസ്ഥാനത്തെ സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താൻ ആം ആദ്‌മി പാർട്ടി സർക്കാർ സ്വീകരിച്ച വിവിധ നടപടികളെ കുറിച്ചും കെജ്‌രിവാള്‍ പറഞ്ഞു. സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താൻ രണ്ട് ലക്ഷത്തിലധികം സിസിടിവി ക്യാമറകൾ, സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, ബസ് മാർഷലുകൾ വിന്യസിക്കൽ തുടങ്ങിയവ ഏര്‍പ്പെടുത്തിയെന്നും കെജ്‌രിവാള്‍ പറഞ്ഞു.