കേരളം

kerala

ETV Bharat / bharat

ലോക്‌ഡൗണ്‍ വന്നതോടെ കൊല്‍ക്കത്തയില്‍ കുറ്റകൃത്യങ്ങള്‍ കുത്തനെ കുറഞ്ഞു - കൊല്‍ക്കത്തയില്‍ കുറ്റകൃത്യങ്ങള്‍ കുത്തനെ കുറഞ്ഞു

കൊല്‍ക്കത്തയില്‍ കവര്‍ച്ച, പോക്കറ്റടി, പൂവാലശല്യം, പിടിച്ചുപറി എന്നീ കുറ്റകൃത്യങ്ങള്‍ക്ക് 50 ശതമാനം കുറവുണ്ടായെന്ന് കൊല്‍ക്കത്ത പൊലീസ്

lockdown  coronavirus  Crime rate  COVID-19  Mamata Banerjee  ലോക്‌ഡൗണ്‍  കൊല്‍ക്കത്തയില്‍ കുറ്റകൃത്യങ്ങള്‍ കുത്തനെ കുറഞ്ഞു  കൊല്‍ക്കത്ത
ലോക്‌ഡൗണ്‍ വന്നതോടെ കൊല്‍ക്കത്തയില്‍ കുറ്റകൃത്യങ്ങള്‍ കുത്തനെ കുറഞ്ഞു

By

Published : Mar 31, 2020, 7:56 AM IST

കൊല്‍ക്കത്ത: രാജ്യത്താകമാനം ലോക്‌ഡൗണ്‍ പ്രഖ്യാപിച്ച് ദിവസങ്ങള്‍ കഴിഞ്ഞതോടെ കൊല്‍ക്കത്തയിലെ കുറ്റകൃത്യങ്ങളുടെ നിരക്ക് കുത്തനെ കുറഞ്ഞെന്ന് റിപ്പോര്‍ട്ട്. മെട്രോപൊളിറ്റന്‍ നഗരമായ കൊല്‍ക്കത്തയില്‍ കവര്‍ച്ച, പോക്കറ്റടി, പൂവാലശല്യം, പിടിച്ചുപറി എന്നീ കുറ്റകൃത്യങ്ങള്‍ക്ക് 50 ശതമാനം കുറവുണ്ടായെന്ന് കൊല്‍ക്കത്ത പൊലീസ് പറയുന്നു. മാര്‍ച്ച് 18നും 28നും ഇടയിലാണ് ഈ കുറവ് കാണാനായത്. കൊവിഡ് 19 മായി ബന്ധപ്പെട്ട കേസുകളാണ് കൊല്‍ക്കത്ത പൊലീസ് ഇപ്പോള്‍ കൈകാര്യം ചെയ്യുന്നതെന്നും സമൂഹമാധ്യമങ്ങളില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുന്നുണ്ടെന്നും പൊലീസ് കമ്മിഷണര്‍ മുരളിദര്‍ ശര്‍മ്മ പറഞ്ഞു.

പശ്ചിമബംഗാളില്‍ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ആകെ 300 കേസുകള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളത്. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും പൊലീസ് ജനങ്ങളോട് പറയുന്നു. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു. കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങള്‍ വഴി കൊവിഡുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത പ്രചരിപ്പിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.

ABOUT THE AUTHOR

...view details