കേരളം

kerala

കുറ്റവാളികൾക്ക് നീതി ലഭിച്ച ഉന്നാവോ കേസ്

തിന്മയ്ക്കെതിരായ നന്മയുടെ വിജയം ഒരു ഉത്സവമായി ആഘോഷിക്കുന്നതാണ് ഇന്ത്യൻ സംസ്കാരം. എന്നാൽ ബലാത്സംഗം, അതിക്രമങ്ങൾ, ഉപദ്രവങ്ങൾ, പീഡനങ്ങൾ, മറ്റ് ക്രൂരതകൾ എന്നിവ അനുഭവിക്കുന്നവർക്ക് നീതിയെന്നത് അക്ഷരാർത്ഥത്തിൽ ഒരു ചോദ്യചിഹ്നമാണ്.

By

Published : Dec 29, 2019, 6:22 AM IST

Published : Dec 29, 2019, 6:22 AM IST

ETV Bharat / bharat

കുറ്റവാളികൾക്ക് നീതി ലഭിച്ച ഉന്നാവോ കേസ്

Crime Costs Justice in Unnao Case  Unnao rape case  rape culture in India  Indian culture  Supreme Court  Yogi Aadityanath Government  Kuldeep Singh Sengar  Crime Costs Justice in Unnao Case  കുറ്റവാളികൾക്ക് നീതി ലഭിച്ച ഉന്നാവോ കേസ്
കുറ്റവാളികൾക്ക് നീതി ലഭിച്ച ഉന്നാവോ കേസ്

ഹൈദരാബാദ്: കൊള്ള, അടിച്ചമർത്തൽ, അതിക്രമങ്ങൾ, ബലാത്സംഗം, കൊലപാതകങ്ങൾ എന്നിവയില്ലാത്ത ഒരു സമൂഹം! എത്ര മനേഹരമാണ് ആ സ്വപ്നം.
നമ്മൾ തെരഞ്ഞെടുത്തയക്കുന്ന ജനപ്രതിനിധികൾ ഉൾപ്പെടുന്ന ബലാത്സംഗം, കൊലപാതകം തുടങ്ങിയ കുറ്റകൃത്യങ്ങളാൽ ദിനം പ്രതി വർധിച്ചുവരുന്ന ഒരു തലത്തിലേക്ക് ഇന്ത്യ താഴ്ന്നുകൊണ്ടിരിക്കുന്നത്.

തിന്മയ്ക്കെതിരായ നന്മയുടെ വിജയം ഒരു ഉത്സവമായി ആഘോഷിക്കുന്നതാണ് ഇന്ത്യൻ സംസ്കാരം. എന്നാൽ ബലാത്സംഗം, അതിക്രമങ്ങൾ, ഉപദ്രവങ്ങൾ, പീഡനങ്ങൾ, മറ്റ് ക്രൂരതകൾ എന്നിവ അനുഭവിക്കുന്നവർക്ക് നീതിയെന്നത് അക്ഷരാർത്ഥത്തിൽ ഒരു ചോദ്യചിഹ്നമാണ്. ഇതിന് കാരണം സമകാലിക സമൂഹത്തിൽ നീതി നടപ്പാക്കുന്നതിൽ നിയമവ്യവസ്ഥ പരാജയപ്പെടുന്നുയെന്നതാണ്.

മുഖ്യമന്ത്രിയുടെ വസതിയുടെ മുന്നിൽ നിന്ന് ഒരു പെൺകുട്ടി ആത്മഹത്യക്ക് ശ്രമിക്കുകയോ തനിക്ക് നിഷേധിക്കപ്പെട്ട നീതിക്കായി അലമുറയിടുകയോ ചെയ്തില്ലെങ്കിൽ നിയമസംവിധാനങ്ങളിൽ നിന്ന് യാതൊരു പ്രതികരണവും ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. അത്തരത്തിൽ മനുഷത്വ രഹികവും ദാരുണവുമായ ഒരു കേസാണ് ഉന്നാവോയിലെ പെൺകുട്ടിയുടേത്. കേസിലെ പ്രധാന പ്രതിക്ക് ഒടുവിൽ ആജീവനാന്ത തടവ് ശിക്ഷ വിധിച്ചു. പിന്നീട് നൂറിലധികം കുറ്റവാളികളും സാമൂഹിക വിരുദ്ധരും നിയമത്തിന് മുന്നിൽ വന്നു.

2017ലാണ് ഉത്തർപ്രദേശിലെ മന്കി ഗ്രാമത്തിലെ 17 വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിയെ കാണാതാകുന്നത്. യോഗി ആദിത്യനാഥ് സർക്കാർ രൂപീകരിക്കപ്പെട്ട് വെറും മൂന്ന് മാസത്തിന് ശേഷമാണ് സംഭവം. ബിജെപി എംഎൽഎ ആയിരുന്ന കുൽദീപ് സിങ് സെന്‍ഗാർ, സഹോദരൻ അതുപ് സിങ് മറ്റ് അനുയായികൾ എന്നിവർ ചേർന്ന് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന് ആരോപണങ്ങൾ ഉയർന്നു. മകളെ കാണാനില്ലെന്ന മാതാപിതാക്കൾ പരാതിപ്പെട്ടതിന് ശേഷമാണ് പെൺകുട്ടിയെ ഇവർ വിട്ടയച്ചത്.

എം‌എൽ‌എയ്‌ക്കെതിരെ കേസെടുക്കാൻ ധൈര്യപ്പെടാഞ്ഞ പൊലീസ് പെൺകുട്ടിയോട് വിവാഹം കഴിക്കാൻ നിർബന്ധിക്കുകയും തന്നെ തട്ടിക്കൊണ്ടുപോയതായി കേസ് രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഭീഷണി അവിടെ അവസാനിച്ചില്ല. എംഎൽഎയുടെ അനുയായികൾ പെൺകുട്ടിയുടെ പിതാവിനെ മർദ്ദിക്കുകയും കള്ളകേസിൽ പെടുത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഭീഷണി കൂടിയപ്പോൾ പെൺകുട്ടി മുഖ്യമന്ത്രിയുടെ വസതിക്ക് മുമ്പിൽ വെച്ച് ആത്മഹത്യക്ക് ശ്രമിച്ചു. അടുത്ത ദിവസം പിതാവിന്‍റെ മൃതദേഹം പൊലീസ് കസ്റ്റഡിയിൽ കണ്ടെത്തി. അലഹബാദ് ഹൈക്കോടതിയുടെ നിർദേശപ്രകാരം കേസ് സിബിഐക്ക് കൈമാറുകയും എം‌എൽ‌എയെയും സഹോദരനെയും കേസിൽ ഉൾപ്പെട്ട അനുയായികളെയും അന്വേഷണസംഘം അറസ്റ്റ് ചെയ്തു.

സിബിഐ അടിയന്തര നടപടികളെടുക്കാതെ കേസ് ഒരു വർഷത്തിലേറെ നീട്ടി. ഇതിനിടയിൽ എം‌എൽ‌എയുടെ സഹോദരന്മാർ ഇരയുടെ ബന്ധുക്കളെ വ്യത്യസ്ത രീതികളിൽ ഉപദ്രവിക്കാൻ ശ്രമിച്ചു. ലോറി അപകടത്തിൽ പെൺകുട്ടിയുടെ ബന്ധുക്കളെ കൊലപ്പെടുത്താനുള്ള ശ്രമവും നടന്നു. അപകടത്തിൽ പെൺകുട്ടിയും അഭിഭാഷകനും നേരിയ പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും ബന്ധുക്കളായ രണ്ട് പേർ കൊല്ലപ്പെട്ടു.

സംഭവത്തിൽ പ്രകോപിതരായ ജനങ്ങളുടം പ്രക്ഷോഭം കനത്തപ്പോൾ കുൽദീപ് സിങ് സെന്‍ഗാറിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. സെന്‍ഗാറിനെ കോടതി ജീവപര്യന്തം തടവ് വിധിച്ചു. നിയമപ്രകാരം ഇരയ്ക്ക് നഷ്ടപരിഹാരം നൽകണമെന്നും കോടതി വിധിച്ചു.

ഉത്തർപ്രദേശിൽ കഴിഞ്ഞ സെപ്റ്റംബറിന് ശേഷം അഞ്ച് ബലാത്സംഗ, കൊലപാതക കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. കോടതിയിൽ മൊഴി രേഖപ്പെടുത്താൻ പോയ പെൺകുട്ടിയെ ഗുണ്ടകൾ ചേർന്ന് തീകൊളുത്തി കൊലപ്പെടുത്തി. തന്നെ ആക്രമിച്ചവർക്കെതിരെ കേസെടുക്കാൻ പൊലീസ് തയാറാകാത്തതിനെ തുടർന്ന് പഞ്ചാബിൽ യുവതി ആത്മഹത്യ ചെയ്തു. അങ്ങനെ എത്ര എത്ര സംഭവങ്ങൾ. പൊതുജനങ്ങളെ സേവിക്കേണ്ട പൊലീസും സർക്കാരും കുറ്റവാളികളെ പിന്തുണക്കുന്ന തലത്തിലേക്ക് നിയമവ്യവസ്ഥകൾ വളരുകയാണ്.

ABOUT THE AUTHOR

...view details