കാണ്‍പൂര്‍: ക്രിക്കറ്റ് വാതുവെപ്പുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശില്‍ ആറുപേര്‍ പൊലീസ് പിടിയില്‍. കാണ്‍പൂരില്‍ നടന്ന റെയ്‌ഡിലാണ് സംഘം പിടിയിലായത്. അഞ്ചിടങ്ങളിലായി നടന്ന പരിശോധനയില്‍ 93 ലക്ഷം രൂപയും കണ്ടെടുത്തു.
93 ലക്ഷവുമായി ക്രിക്കറ്റ് വാതുവെപ്പ് സംഘം കാണ്‍പൂരില്‍ പിടിയില്‍ - ക്രിക്കറ്റ് വാതുവെപ്പ് വാര്‍ത്ത
ഐപിഎല്‍ മത്സരങ്ങളുമായി ബന്ധപ്പെട്ട് വാതുവെപ്പ് നടക്കുന്നതായ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധനയെന്ന് പൊലീസ് പറഞ്ഞു
വിലങ്ങ്
ഐപിഎല്‍ മത്സരങ്ങളുമായി ബന്ധപ്പെട്ട് വാതുവെപ്പ് നടക്കുന്നതായ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. നേപ്പാളി കറന്‍സി, നോട്ടെണ്ണല്‍ യന്ത്രം, ലാപ്പ് ടോപ്പ്, 11 മൊബൈല്‍ ഫോണ്‍ തുടങ്ങിയവയും പിടിച്ചെടുത്തതായി കാണ്‍പൂര്‍ ഡിഐജി പ്രീതീന്ദര്‍ സിങ് പറഞ്ഞു. വാട്സ് ആപ്പ് ഉള്‍പ്പെടെയുള്ള മൊബൈല്‍ അപ്ലിക്കേഷന്‍ ഉപയോഗിച്ചായിരുന്നു വാതുവെപ്പെന്ന് പൊലീസ് പറഞ്ഞു.