ഹൈദരാബാദ്: ഐപിഎൽ -2020ന്‍റെ പശ്ചാത്തലത്തിൽ ഹൈദരാബാദിൽ നടത്തിയ പരിശോധനയിൽ ക്രിക്കറ്റ് വാതുവെപ്പ് നടത്തിവന്നിരുന്ന സംഘം അറസ്റ്റിലായി. അറസ്റ്റിലായ ക്രിക്കറ്റ് വാതുവയ്പ്പ് ഗ്രൂപ്പുകളിൽ നിന്നും മറ്റ് വ്യക്തികളിൽ നിന്നും ലഭിച്ച വിവരങ്ങൾ പ്രകാരം പെറ്റ്-ബഷീരാബാദ് പരിധിയിലും ഹൈദരാബാദ് നഗരത്തിലെ മറ്റ് പ്രദേശങ്ങളിലും വ്യാപകമായി ക്രിക്കറ്റ് വാതുവയ്പ്പ് സംഘടിപ്പിക്കുന്നുണ്ടെന്നുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്.
ക്രിക്കറ്റ് വാതുവെപ്പ് നടത്തിവന്നിരുന്ന സംഘം അറസ്റ്റിൽ - ഐപിഎൽ -2020
പ്രതികളിൽ നിന്നും ക്രിക്കറ്റ് വാതുവയ്പ്പുമായി ബന്ധപ്പെട്ട ഓൺലൈൻ പണമിടപാട് സംവിധാനങ്ങളായ ജിപെയ്, ഫോൺപേ എന്നിവ വഴി വിനിമയം ചെയ്ത 22,89,400 രൂപ പിടിച്ചെടുത്തു. കൂടാതെ ബാങ്ക് അക്കൗണ്ടുകൾ വഴി കൈമാറിയ 13 ലക്ഷം രൂപയും എട്ട് മൊബൈൽ ഫോണുകളും സംഘം പിടിച്ചെടുത്തു
ഒക്റ്റോബർ നാലിന് പെറ്റ്-ബഷീരാബാദ് പൊലീസ് സ്റ്റേഷന്‍ പരിധിയിൽ സുചിത്ര എക്സ് റോഡിന് സമീപമുള്ള ഓംകാർ ഒപ്റ്റിക്കൽസിൽ വച്ച് നടന്ന വാതുവെപ്പിനിടെ എട്ട് പേരെ സൈബരാബാദ് പൊലീസ് കമ്മീഷണറേറ്റിലെ എസ്ഒടി ബാലനഗർ മേഖലയിലെ സംഘം പിടികൂടി. ഇവരിൽ നിന്നും ക്രിക്കറ്റ് വാതുവയ്പ്പുമായി ബന്ധപ്പെട്ട ഓൺലൈൻ പണമിടപാട് സംവിധാനങ്ങളായ ജിപെയ്, ഫോൺപേ എന്നിവ വഴി വിനിമയം ചെയ്ത 22,89,400 രൂപ പിടിച്ചെടുത്തു. കൂടാതെ ബാങ്ക് അക്കൗണ്ടുകൾ വഴി കൈമാറിയ 13 ലക്ഷം രൂപയും എട്ട് മൊബൈൽ ഫോണുകളും സംഘം പിടിച്ചെടുത്തു. സംഘത്തിൽ ആളെ ചേർക്കുന്നവർ താല്പര്യം ഉള്ളവരെ ഫോൺ വഴി ബന്ധപ്പെടും. തുടർന്ന് 50,000 രൂപ അടച്ചാൽ ടീമുകളുടെ റേറ്റിംഗിന്‍റെ വിവരം നൽകും. ക്രിക്കറ്റ്‌ലൈന്‍, ക്രിക്കറ്റ് എക്സ്ചേഞ്ച് തുടങ്ങിയ മൊബൈൽ ആപ്ലിക്കേഷനുകളുപയോഗിച്ചാണ് റേറ്റിംഗ് വിവരങ്ങൾ നൽകുന്നത്. പ്രദേശികമായുള്ള പണമിടപാടുകൾ ശശാങ്ക് എന്നയാളാണ് നടത്തുന്നത്. സംഘത്തിന്‍റെ തലവനായ ലൈസൻ ഗോവ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്.