കേരളം

kerala

ETV Bharat / bharat

പടക്ക നിരോധനം; വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് സിഎഐടി

ഈ മാസം ആറിന് കൊണ്ടുവന്ന പുതിയ മാർഗരേഖ, 2018ലെ സുപ്രീം കോടതിയുടെ ഉത്തരവിനെതിരെയുള്ള നഗ്നമായ ലംഘനമാണെന്ന് വ്യാപാര സംഘടന പറഞ്ഞു.

1
1

By

Published : Nov 8, 2020, 6:20 PM IST

ന്യൂഡൽഹി: പടക്കങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ സാഹചര്യത്തിൽ പടക്ക വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി). പടക്കങ്ങളുടെ വിൽപന നിരോധിച്ചതുമൂലം ഉണ്ടാകുന്ന നഷ്ടങ്ങൾക്ക് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പരിഹാരം കണ്ടെത്തണമെന്ന് വ്യാപാര സംഘടന ആവശ്യപ്പെട്ടു.

ഈ മാസം ആറിന് കൊണ്ടുവന്ന പുതിയ മാർഗരേഖ, 2018ലെ സുപ്രീം കോടതിയുടെ ഉത്തരവിനെതിരെയുള്ള നഗ്നമായ ലംഘനമാണെന്ന് സിഎഐടി പറഞ്ഞു. വായു മലിനീകരണം നിയന്ത്രിക്കാനായി മലിനീകരണത്തിന് കാരണമാകുന്ന പടക്കങ്ങളുടെ വിൽപന നിരോധിക്കുകയും പരമ്പരാഗതമായി ഉപയോഗിക്കുന്ന പടക്കങ്ങൾ അനുവദിക്കുകയും ചെയ്തു കൊണ്ട് 2018ൽ സുപ്രീം കോടതി മാർഗരേഖ പുറത്തിറക്കിയിരുന്നു. എന്നാൽ, കൊവിഡ് പശ്ചാത്തലത്തിൽ ഡൽഹി സർക്കാരും ഈ വർഷത്തെ ദീപാവലി ആഘോഷങ്ങളിൽ നിന്ന് പടക്ക ഉൽപന്നങ്ങൾക്ക് പൂർണമായും നിരോധനം ഏർപ്പെടുത്തുകയായിരുന്നു.

ABOUT THE AUTHOR

...view details