ന്യൂഡൽഹി: മാനവവിഭവശേഷി മന്ത്രി രമേശ് പൊഖ്രിയാലിന് ബിനോയ് വിശ്വം എം.പിയുടെ കത്ത്. ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ എം. ജഗദീഷ് കുമാറിനെ തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. ജെഎൻയു വിദ്യാർഥി യൂണിയൻ, ടീച്ചേഴ്‌സ് അസോസിയേഷൻ എന്നിവരെ സർവകലാശാലയുടെ ഭാവിയെക്കുറിച്ചുള്ള ചർച്ചകളിൽ ഉൾപ്പെടുത്താനും കത്തിൽ ആവശ്യപ്പെടുന്നു.
ജെഎൻയു വിസിയെ പുറത്താക്കണമെന്ന് ബിനോയ് വിശ്വം എം.പി - ജെഎൻയു
വി.സി എം. ജഗദീഷ് കുമാറിനെ തൽസ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് മാനവ വിഭവശേഷി മന്ത്രിക്ക് ബിനോയ് വിശ്വം കത്ത് നൽകി
![ജെഎൻയു വിസിയെ പുറത്താക്കണമെന്ന് ബിനോയ് വിശ്വം എം.പി CPI JNU HRD Ministry Binoy Viswam ജെഎൻയു ബിനോയ് വിശ്വം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5661934-189-5661934-1578649161737.jpg)
വൈസ് ചാൻസിലറുടെ നേതൃത്വത്തിലുള്ള സർവകലാശാലാ ഭരണകൂടത്തിന്‍റെ കഴിവില്ലായ്‌മയെ മുൻനിർത്തിയാണ് വിസിയെ ഉടൻ തൽസ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെടുന്നത്. കൂടാതെ ക്യാമ്പസ് ഹോസ്റ്റലുകളിൽ പ്രവേശിച്ച് വിദ്യാർഥികളെയും അധ്യാപകരെയും ജീവനക്കാരെയും ആക്രമിക്കാൻ പുറത്തുനിന്നുള്ള സംഘത്തിനെ സഹായിച്ചുവെന്നതും വിസിയുടെ പുറത്താക്കൽ നടപടി ആവശ്യപ്പെടുന്നതിനുള്ള കാരണമാണെന്നും കത്തിൽ ബിനോയ് വിശ്വം വ്യക്തമാക്കി.
എം. ജഗദീഷ് കുമാർ വിസിയായി അധികാരത്തിൽ വന്നതുമുതൽ സർവകലാശാലയുടെ ധാർമ്മികതയ്ക്ക് വിരുദ്ധമായാണ് പ്രവർത്തിച്ചിട്ടുള്ളത്. ചുമതലകൾ നിർവഹിക്കാനുള്ള കഴിവില്ലായ്‌മ ഇനിയും അവഗണിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.