ന്യൂഡല്‍ഹി: സിപിഎമ്മിനെതിരെ കള്ളവോട്ട് ആരോപണം നടത്തുന്നവര്‍ക്ക് പ്രത്യേക അജണ്ടയെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കള്ളവോട്ട് ആരോപണത്തിലൂടെ ജനങ്ങളെ സ്വാധീനിക്കാനാവില്ല. കേരളത്തില്‍ കോണ്‍ഗ്രസ്, മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്ത കാര്യം എന്ത് കൊണ്ട് മാധ്യമങ്ങള്‍ ഉന്നയിക്കുന്നില്ലെന്നും യെച്ചൂരി ചോദിച്ചു. ഉത്തരം പരാതികളില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും അദ്ദേഹം വ്യക്തമാക്കി.
കള്ളവോട്ട് ആരോപണം പ്രത്യേക അജണ്ട: യെച്ചൂരി
കോണ്‍ഗ്രസ്, മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്ത കാര്യം മാധ്യമങ്ങള്‍ ഉന്നയിക്കുന്നില്ല. അന്തിമ തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷന്‍റേതെന്നും യെച്ചൂരി.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോട് ചൗക്കിദാര്‍ ചോര്‍ ഹെ പരാമര്‍ശത്തില്‍ മാപ്പ് പറയണമെന്ന് കോടതി ആവശ്യപ്പെട്ടെന്ന പ്രചാരണം കളവാണെന്നും സിപിഎം ജനറല്‍ സെക്രട്ടറി പ്രതികരിച്ചു. കാവല്‍ക്കാരന്‍ കള്ളനാണെന്ന അഭിപ്രായത്തിനല്ല മറിച്ച് കോടതി വിധി തെറ്റായി വ്യാഖ്യാനിച്ചതാണ് മാപ്പ് ആവശ്യപ്പെട്ടത്. മറ്റ് തരത്തിലുള്ള പ്രചാരണം തെറ്റിദ്ധരിപ്പിക്കലാണ്. 40 തൃണമൂല്‍ എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്ന നരേന്ദ്രമോദിയുടെ പ്രസംഗം പെരുമാറ്റ ചട്ടലംഘനമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.