ബംഗാളിൽ സിപിഎം - കോൺഗ്രസ് ധാരണ, സിറ്റിംഗ് സീറ്റുകളിൽ പരസ്പരം മത്സരിക്കില്ല - cpm cc
സിപിഎം കേന്ദ്രകമ്മിറ്റിയാണ് കോൺഗ്രസുമായി ധാരണയാകാമെന്ന തീരുമാനമെടുത്തത്. ആറ് സീറ്റുകളിലാണ് ധാരണയായത്.
പശ്ചിമബംഗാളിൽ കോൺഗ്രസുമായി ധാരണയായെന്ന് സിപിഎം. സിറ്റിംഗ് സീറ്റുകളിൽ പരസ്പരം മത്സരിക്കേണ്ടതില്ലെന്നാണ് തീരുമാനം. കോൺഗ്രസിന്‍റെനാലും സിപിഎമ്മിന്‍റെ രണ്ടും സിറ്റിംഗ് സീറ്റുകളിൽ പരസ്പരം മത്സരിക്കില്ല എന്നാണ് ധാരണയായിട്ടുള്ളത്.
ബിജെപിയെ നേരിടുക എന്നതാണ് ലക്ഷ്യമെന്ന് സിപിഎം സിസി വിലയിരുത്തി.സഖ്യം വേണമെന്ന പശ്ചിമബംഗാൾ ജില്ലാ ഘടകത്തിന്‍റെ നിലപാടിനെ നേരത്തേസിപിഎം പൊളിറ്റ് ബ്യൂറോയും ശരിവച്ചിരുന്നു.
എന്നാൽ സിപിഎമ്മിന്‍റെ സിറ്റിംഗ് സീറ്റായ റായ്‍ഗഞ്ച് വിട്ടുകൊടുക്കില്ല എന്നായിരുന്നു കോൺഗ്രസിന്‍റെ നിലപാട്. ഇതോടെ സഖ്യചർച്ചകളിൽ സമവായമായില്ല. പരമാവധി തൃണമൂലിനും ബിജെപിക്കും എതിരായ വോട്ടുകൾ ഭിന്നിക്കാതെ സ്വന്തം തട്ടകങ്ങൾ നിലനിർത്തുക എന്നതാണ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന നിലപാട്