പട്ന: ബിഹാറിലെ മഹാ സഖ്യത്തിന്റെ ഭാഗമായ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ- മാർക്സിസ്റ്റ് (സി.പി.എം) സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. നാല് സീറ്റുകളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്.
ബിഹാർ ഇലക്ഷൻ; സി.പി.എം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
കോൺഗ്രസ്- ആർജെഡി സഖ്യത്തിന്റെ ഭാഗമായിട്ടാണ് സി.പി.എം തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്
ബീഹാർ ഇലക്ഷൻ; സി.പി.എം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
ബിജുതിപൂർ മണ്ഡലത്തിൽ അജയ് കുമാർ, മതിഹാനിയിൽ രാജേന്ദ്ര പ്രസാദ് സിംഗ്, പിപ്രയിൽ രാജ്മംഗൽ പ്രസാദ്, മാജി നിയമസഭാ മണ്ഡലത്തിൽ നിന്ന് സതേന്ദ്ര യാദവ് എന്നിവർ മത്സരിക്കും. മഹാ സഖ്യത്തിന്റെ ഭാഗമായി സി.പി.എം നാലു സീറ്റുകളിലാണ് മത്സരിക്കുന്നത്.