കേരളം

kerala

ETV Bharat / bharat

യൂസഫ് തരിഗാമിയെ ഡല്‍ഹി എയിംസിലേക്ക് മാറ്റി - യൂസഫ് തരിഗാമിയെ ഡല്‍ഹി എയിംസിലേക്ക് മാറ്റി

സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്ന് തരിഗാമിയെ ഡല്‍ഹി എയിംസിലേക്ക് മാറ്റി. സീതാറാം യെച്ചൂരി സമര്‍പ്പിച്ച സത്യവാങ്മൂലത്തിന്‍റെ അടിസ്ഥാനത്തിലാണിത്.

യൂസഫ് തരിഗാമിയെ ഡല്‍ഹി എയിംസിലേക്ക് മാറ്റി

By

Published : Sep 9, 2019, 2:56 PM IST

ന്യൂഡല്‍ഹി:കശ്മീരില്‍ വീട്ടുതടങ്കലിലായിരുന്ന സിപിഎം നേതാവ് യൂസഫ് തരിഗാമിയെ ഡല്‍ഹി എയിംസിലേക്ക് മാറ്റി. സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ മാറ്റിയത്. ഡോക്‌ടറിനും കുടുംബാംഗങ്ങള്‍ക്കും ഒപ്പമാണ് തരിഗാമിയെ ഡല്‍ഹിയിലെത്തിച്ചത്.

തരിഗാമിയുടെ ആരോഗ്യനിലയെ കുറിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സമര്‍പ്പിച്ച സത്യവാങ്മൂലത്തിന്‍റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ എയിംസിലേക്ക് മാറ്റാൻ സുപ്രീംകോടതി നിര്‍ദേശിച്ചത്. ഓഗസ്റ്റ് 28ന് ജമ്മു കശ്മീർ സന്ദർശിച്ച് താരിഗാമിയെ കാണാനും അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് സത്യവാങ്മൂലം നൽകാനും സുപ്രീംകോടതി യെച്ചൂരിക്ക് അനുമതി നൽകിയിരുന്നു.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details