അമരാവതി: ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിനെ സ്വകാര്യവത്കരിക്കുന്നതിൽ നിന്ന് കേന്ദ്രം വിട്ടുനിൽക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം വിശാഖപട്ടണത്ത് പ്രതിഷേധ പ്രകടനം നടത്തി.
ഭാരത് പെട്രോളിയം സ്വകാര്യവൽക്കരിക്കുന്നതിൽ പ്രതിഷേധവുമായി സിപിഎം - Protest March in Visakhapatnam
സർക്കാർ ഉടമസ്ഥതയിലുള്ള സംരംഭത്തിന്‍റെ സ്വകാര്യവൽക്കരണം പെട്രോൾ, ഡീസൽ, ഗ്യാസ്, മണ്ണെണ്ണ എന്നിവയുടെ വില വർധിപ്പിക്കുമെന്നും അത് അവശ്യവസ്തുക്കളുടെ വില വർധനവിന് കാരണമാകുമെന്നും പ്രതിഷേധക്കാർ പറഞ്ഞു
ഭാരത് പെട്രോളിയം സ്വകാര്യവൽക്കരിക്കുന്നതിൽ പ്രതിഷേധവുമായി സിപിഐഎം
സർക്കാർ ഉടമസ്ഥതയിലുള്ള സംരംഭത്തിന്‍റെ സ്വകാര്യവൽക്കരണം പെട്രോൾ, ഡീസൽ, ഗ്യാസ്, മണ്ണെണ്ണ എന്നിവയുടെ വില വർധിപ്പിക്കുമെന്നും അത് അവശ്യവസ്തുക്കളുടെ വില വർധനവിന് കാരണമാകുമെന്നും പ്രതിഷേധക്കാർ പറഞ്ഞു. കൂടാതെ കേന്ദത്തിന്‍റെ ഈ നീക്കം യുവജനങ്ങളുടെ തൊഴിലിനെയും രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയെയും ദോഷകരമായി ബാധിക്കുമെന്നും പ്രതിഷേധക്കാർ പറഞ്ഞു. പ്രതിഷേധ മാർച്ചിൽ ബിപിസിഎല്ലിലെ കരാർ ജീവനക്കാരും പാർട്ടി നേതാക്കളും പങ്കെടുത്തു.