ന്യൂഡല്‍ഹി: ഡല്‍ഹിയിലും അനുബന്ധ പ്രദേശങ്ങളിലും ശൈത്യകാലത്തെ വായു മലിനീകരണം പരിഹരിക്കുന്നതിനെടുത്ത തയ്യാറെടുപ്പുകള്‍ വിലയിരുത്തി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെയും മുനിസിപ്പല്‍ കോര്‍പ്പറേഷന്‍റെയും മറ്റ് ഏജന്‍സികളുടെയും നടപടികളാണ് ബോര്‍ഡ് വിലയിരുത്തിയത്. തയ്യാറെടുപ്പുകളുടെ വിശദമായ ആക്ഷന്‍ പ്ലാന്‍ ജൂലൈ ആദ്യ വാരം സമര്‍പ്പിക്കണമെന്നും ഏജന്‍സികളോട് നിര്‍ദേശിച്ചതായി സിപിസിബി ചെയര്‍മാന്‍ രവി ശങ്കര്‍ പ്രസാദ് അറിയിച്ചു.
ഡല്‍ഹിയിലെ വായു മലിനീകരണം പരിഹരിക്കാനെടുത്ത തയ്യാറെടുപ്പുകള്‍ വിലയിരുത്തി സിപിസിബി - air pollution
ശൈത്യകാലത്തേക്ക് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് അടക്കമുള്ള ഏജന്‍സികള്‍ എടുത്ത തയ്യാറെടുപ്പുകള്‍ സിപിസിബി വിലയിരുത്തി

ഡല്‍ഹിയിലെ വായു മലിനീകരണം പരിഹരിക്കാനെടുത്ത തയ്യാറെടുപ്പുകള്‍ വിലയിരുത്തി സിപിസിബി
വിളകളുടെ അവശിഷ്‌ടങ്ങള്‍ വലിയ തോതില്‍ കൂട്ടിയിട്ട് കത്തിക്കുന്നതും വാഹനങ്ങളില്‍ നിന്നുയരുന്ന പുകയുമാണ് ശൈത്യകാലത്ത് ഡല്‍ഹിയിലെ വായുവിന്‍റെ ഗുണനിലവാരം കുറയ്‌ക്കുന്നത്. വാഹനങ്ങളില്‍ നിന്നും ഉയരുന്ന പുകയും ഡിസംബർ, ജനുവരി മാസങ്ങളിലുള്ള കാലാവസ്ഥാ വ്യതിയാനവും ശൈത്യകാലത്ത് ഡല്‍ഹിയില്‍ ഇടതൂർന്ന പുകമഞ്ഞ് രൂപപ്പെടാന്‍ കാരണമാകുന്നു. കൂടാതെ കാറ്റിന്‍റെ ഗതിയും കാലാവസ്ഥയെ ബാധിക്കുമെന്ന് സിപിസിബി പ്രസ്താവനയില്‍ പറഞ്ഞു.