ന്യൂഡൽഹി: വരാനിരിക്കുന്ന ശൈത്യകാലം കണക്കിലെടുത്ത് ഡൽഹി നഗരത്തിലെ മലിനീരകരണ തോത് കുറയ്ക്കുന്നതിനായി പരിശോധന സംഘങ്ങളെ നിയോഗിക്കണമെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്. 50 സംഘങ്ങളെ വിവിധ മേഖലകളിലായി നിയമിക്കമെന്ന് സി.പി.സി.ബി(കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്) സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന് നിർദേശം നൽകി. മലിനീകരണ നിയന്ത്രണ ബോർഡ് നൽകിയ നിർദേശങ്ങൾ പാലിക്കുന്നുണ്ടോന്ന് പരിശോധിക്കാനാണ് സംഘങ്ങളെ നിയോഗിക്കുന്നത്. ഒക്‌ടോബർ 15 മുതൽ നിർദേശം നടപിലാക്കണം.
വായു മലിനീകരണം പരിശോധിക്കാൻ 50 ടീമുകളെ നിയോഗിച്ച് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്
ഡൽഹിയിലും തൊട്ടടുത്തുള്ള നഗരങ്ങളായ, ഗാസിയാബാദ്, മീററ്റ്, ഗുരുഗ്രാം, ഫരീദാബാദ്, ബല്ലാബ്ഗഡ്, ജജ്ജാർ, പാനിപ്പറ്റ്, സോനെപത് എന്നീ സ്ഥലങ്ങളിലും മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ ടീമുകൾ സന്ദർശിക്കും
ഡൽഹി നഗരത്തിലെ 95 ശതമാനം വായു മലിനീകരണവും പൊടി, നിർമ്മാണ പ്രവർത്തനം, ബയോമാസ് കത്തിക്കൽ എന്നിവയിൽ നിന്നാണെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു. മലിനീകരണ നിയന്ത്രണ ബോർഡ് നൽകിയ നിർദേശങ്ങൾ ലംഘിക്കുന്നവർ തക്കതായ ശിക്ഷ നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിലും തൊട്ടടുത്തുള്ള നഗരങ്ങളായ നോയിഡ, ഗാസിയാബാദ്, മീററ്റ്, ഗുരുഗ്രാം, ഫരീദാബാദ്, ബല്ലാബ്ഗഡ്, ജജ്ജാർ, പാനിപ്പറ്റ്, സോനെപത് എന്നീ സ്ഥലങ്ങളിലും മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ ടീമുകൾ സന്ദർശിച്ച് മലിനീകരണ ബോർഡ് നൽകിയ നിർദേശങ്ങൾ പാലിക്കുന്നുണ്ടോന്ന് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഡൽഹി മലിനീകരണ നിയന്ത്രണ സമിതിയുടെ (ഡിപിസിസി) കണക്കുകൾ പ്രകാരം ഐടിഒയിൽ 366, ആർകെ പുരാമിൽ 309, ആനന്ദ് വിഹാറിൽ 313, വസീർപൂരിൽ 339 എന്നിങ്ങനെയാണ് വായു ഗുണനിലവാര സൂചിക (എക്യുഐ).