ഹരിയാനയിൽ ഗോസംരക്ഷകന് വെടിയേറ്റു - ഗോസംരക്ഷകന് വെടിയേറ്റു
വെടിയേറ്റ മനെസർ നിവാസി മോഹിത് അലിയസ് മോനു ഗുരുതരാവസ്ഥയിൽ ഗുരുഗ്രാമിലെ മേദന്ദ ആശുപത്രിയിൽ ചികിത്സയിലാണ്.
![ഹരിയാനയിൽ ഗോസംരക്ഷകന് വെടിയേറ്റു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4714853-909-4714853-1570748492859.jpg)
ഹരിയാനയിൽ ഗോസംരക്ഷകന് വെടിയേറ്റു
ഗുരുഗ്രാം: പശു കടത്തുകാർ പശുക്കളെ വാനിൽ കടത്തിക്കൊണ്ട് പോകാൻ ശ്രമിക്കുന്നത് തടയുന്നതിനിടെ ഗോസംരക്ഷകന് വെടിയേറ്റു. ബുധനാഴ്‌ചയാണ് സംഭവം നടന്നത്. വെടിയേറ്റ മനെസർ നിവാസി മോഹിത് അലിയസ് മോനു ഗുരുതരാവസ്ഥയിൽ ഗുരുഗ്രാമിലെ മേദന്ദ ആശുപത്രിയിൽ ചികിത്സയിലാണ്. പശുക്കളെ കടത്തിക്കൊണ്ട് പോവാൻ ശ്രമിച്ച ആറു പേരിൽ അഞ്ച് പേരെ തിരിച്ചറിഞ്ഞതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ രാജീവ് ദേശ്‌വാൾ പറഞ്ഞു. മോഹിതിന്‍റെ അവസ്ഥ ഗുരുതരമാണെന്നും എന്നാൽ അപകടനില തരണം ചെയ്‌തതായും ഡോക്‌ടർമാർ പറഞ്ഞു.