കേരളം

kerala

ETV Bharat / bharat

കര്‍ണാടകയിൽ സ്‌ഫോടകവസ്തുക്കൾ തിന്ന് പരിക്കേറ്റ പശു ചത്തു - ബെംഗളൂരു

ചികിത്സ പരാജയപ്പെട്ടതിനെത്തുടർന്നാണ് പശു ചത്തത്. നരസിംഹ ഗൗഡ എന്ന കർഷകന്‍റെ ഫാമിലാണ് സ്‌ഫോടക വസ്തുക്കൾ സൂക്ഷിച്ചിരുന്നത്.

Cow dies after eating explosives kept for wild pigs in Karnataka's Mysuru  കര്‍ണാടക  പരിക്കേറ്റ പശു ചത്തു  ബെംഗളൂരു  മൈസൂരു
കര്‍ണാടകയിൽ സ്‌ഫോടകവസ്തുക്കൾ തിന്ന് പരിക്കേറ്റ പശു ചത്തു

By

Published : Jul 21, 2020, 4:36 PM IST

ബെംഗളൂരു:മൈസൂരുവിലെ എച്ച്ഡി കോട്ടിനടുത്തുള്ള ഫാമിൽ കാട്ടു പന്നികളെ തുരത്താൻ വെച്ചിരുന്ന സ്‌ഫോടകവസ്തുക്കൾ തിന്ന് പരിക്കേറ്റ പശു ചത്തു.തിങ്കളാഴ്ച ബെട്ടടഹള്ളിക്ക് സമീപമാണ് സംഭവം. പശുവിന് ഗുരുതരമായി പരിക്കേറ്റതിനാൽ ചികിത്സിക്കാൻ കഴിഞ്ഞില്ലെന്നാണ് റിപ്പോർട്ടുകൾ.ചികിത്സ പരാജയപ്പെട്ടതിനെത്തുടർന്നാണ് പശു ചത്തത്. നരസിംഹ ഗൗഡ എന്ന കർഷകന്‍റെ ഫാമിലാണ് സ്‌ഫോടക വസ്തുക്കൾ സൂക്ഷിച്ചിരുന്നത്.

മെയ് 27 ന് സമാനമായ സംഭവം പാലക്കാട് ജില്ലയിൽ നടന്നിരുന്നു. അന്ന് പടക്കം നിറച്ച പഴം കഴിച്ച് ഗര്‍ഭിണിയായ ആന കൊല്ലപ്പെട്ടിരുന്നു. തുടർന്ന് ആനയുടെ മരണവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തതായി കേരള വനം മന്ത്രി കെ രാജു അറിയിച്ചിരുന്നു.

ABOUT THE AUTHOR

...view details