മംഗളൂരു: കൊവിഡ് ബാധിതയായ കേരളത്തില്‍ നിന്നുള്ള 70 വയസുകാരിക്ക് മംഗളൂരുവില്‍ രോഗമുക്തി. വെൻലോക് ജില്ല ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സ്ത്രീയാണ് കൊവിഡ് രോഗം ഭേദമായതോടെ ആശുപത്രി വിട്ടത്.
മാർച്ച് 9നാണ് സൗദി അറേബ്യയില്‍ നിന്ന് ഇവർ കോഴിക്കോട് വിമാനത്താവളത്തിലെത്തിയത്. പനിയെ തുടർന്ന് മാർച്ച് 19ന് മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്രവ പരിശോധനയ്ക്ക് ശേഷം മാർച്ച് 24നാണ് രോഗം സ്ഥിരീകരിച്ചത്.