കേരളം

kerala

ETV Bharat / bharat

കൊവിഡ്‌ 19; മുന്‍ കരുതലുകളുമായി ഇന്ത്യന്‍ സൈന്യം - advisory for coronavirus

ഐസോലേഷന്‍ വാര്‍ഡുകള്‍, രോഗ ലക്ഷണത്തോടെയുളള കേസുകള്‍ പരിശോധിക്കുന്നതിന് പ്രത്യേക ഔട്ട് പേഷ്യന്‍റ്‌ വകുപ്പുകള്‍ (ഒപിഡി) എന്നിവ ഒരുക്കി.

Indian army instructions on Covid-19  instructions on coronavirus  ICMR labs for coronavirus  isolation wards for coronavirus  outpatient departments for coronavirus  advisory for coronavirus  കോവിഡ്‌ 19; മുന്‍ കരുതലുകളുമായി ഇന്ത്യന്‍ സൈന്യം
കോവിഡ്‌ 19; മുന്‍ കരുതലുകളുമായി ഇന്ത്യന്‍ സൈന്യം

By

Published : Mar 6, 2020, 5:23 PM IST

ന്യൂഡല്‍ഹി: കൊവിഡ്‌ 19 നെ നേരിടാന്‍ മുന്‍കരുതലുകളുമായി ഇന്ത്യന്‍ സൈന്യം. ഐസോലേഷന്‍ വാര്‍ഡുകള്‍, രോഗ ലക്ഷണത്തോടെയുളള കേസുകള്‍ പരിശോധിക്കുന്നതിന് പ്രത്യേക ഔട്ട് പേഷ്യന്‍റ്‌ വകുപ്പുകള്‍ (ഒപിഡി) എന്നിവ ഒരുക്കി. പ്രാദേശിക സിവിൽ മെഡിക്കൽ അതോറിറ്റികളുമായും നിയുക്ത ഐസിഎംആർ ലാബുകളുമായും സഹകരിച്ച് പ്രവർത്തിക്കാൻ സൈനിക ആശുപത്രികൾക്ക് നിർദ്ദേശം നൽകി. ഇന്ത്യയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 31 ലെത്തിയതിനെ തുടര്‍ന്നാണ്‌ നിർദ്ദേശം.

കന്‍റോണ്‍മെന്‍റിലെ ഷോപ്പിംഗ് കോംപ്ലക്സ് സൗകര്യങ്ങൾ ഉപയോഗപ്പെടുത്താനും സിനിമാ ഹാളുകൾ, ഷോപ്പിംഗ് മാളുകൾ തുടങ്ങിയ തിരക്കേറിയ പ്രദേശങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കാനും നിര്‍ദേശം നല്‍കി. അനിവാര്യമല്ലാത്ത എല്ലാ വിദേശ യാത്രകളും ഒഴിവാക്കണമെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

ABOUT THE AUTHOR

...view details