ചണ്ഡിഗഡ്: കേന്ദ്ര സർക്കാരിന്‍റെ നിർദേശത്തെ തുടർന്ന് പഞ്ചാബിലും ഹരിയാനയിലും നാളെ ഡ്രൈ റൺ നടപ്പാക്കും. രാജ്യത്തെ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും നാളെ ഡ്രൈ റൺ നടപ്പാക്കുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു. അതേ സമയം ജനുവരി രണ്ടിനും മൂന്നിനും പട്യാലയിൽ ഡ്രൈ റൺ നടപ്പാക്കുമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി ബൽബീർ സിംഗ് സിദ്ധു വ്യക്തമാക്കി.
പഞ്ചാബിലും ഹരിയാനയിലും നാളെ ഡ്രൈ റൺ - Haryana to hold dry run on Saturday
പഞ്ചാബിൽ പട്യാലയിലെ ആശുപത്രികളിലും ഹരിയാനയിൽ പഞ്ച്കുലയിലുമാകും ഡ്രൈ റൺ നടപ്പാക്കുക
പഞ്ചാബിലും ഹരിയാനയിലും നാളെ ഡ്രൈ റൺ
കേന്ദ്ര സർക്കാർ നിർദേശ പ്രകാരം പട്യാലയിലെ ആശുപത്രികളിലാകും ഡ്രൈ റൺ നടത്തുക. യുഎൻഡിപിയും ലോകാരോഗ്യ സംഘടനയും ഇതിനെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം ഹരിയാനയിൽ പഞ്ച്കുലയിലാകും ഡ്രൈ റൺ നടത്തുകയെന്നും ഡയറക്‌ടൽ ജനറൽ ഡോ.സൂരജ് ഭാം കംബോജ് പറഞ്ഞു. മൂന്ന് സെന്‍ററുകളിലായി നടക്കുന്ന ഡ്രൈവിൽ 25 പേരെ വീതമാകും വിധേയമാക്കുക.