ന്യൂഡല്‍ഹി: കൊറോണ വൈറസ് വാക്‌സിൻ 2021 ന്‍റെ ആദ്യ പാദത്തോടെ തയ്യാറാകുമെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഹർഷ് വർധൻ പറഞ്ഞു. മുതിർന്ന പൗരന്മാർക്കും ഉയർന്ന അപകടസാധ്യതയുള്ള സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്നവർക്കും കൊവിഡ് -19 വാക്‌സിൻ ലഭ്യമാക്കാന്‍ മുന്‍ഗണന നല്‍കുമെന്നും മന്ത്രി പറഞ്ഞു. ദേശീയ വിദഗ്ദ്ധ സംഘം രാജ്യത്തെ ഭൂരിഭാഗം ജനങ്ങള്‍ക്ക് എങ്ങനെ കൊവിഡ് പ്രതിരോധ കുത്തിവയ്പ് നൽകാം എന്നതിനെക്കുറിച്ച് വിശദമായ പഠനം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിൻ മനുഷ്യരില്‍ പരീക്ഷിക്കുന്നതിന് സർക്കാർ പൂർണ്ണ മുൻകരുതലുകൾ എടുക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി ഉറപ്പ് നൽകി.
കൊവിഡ് വാക്‌സിന്‍ പ്രായമായവര്‍ക്ക് ആദ്യം ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രി
മുതിർന്ന പൗരന്മാർക്കും ഉയർന്ന അപകടസാധ്യതയുള്ള സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്നവർക്കും കൊവിഡ് -19 വാക്‌സിൻ ലഭ്യമാക്കാന്‍ മുന്‍ഗണന നല്‍കുമെന്ന് മന്ത്രി പറഞ്ഞു
കൊവിഡ് വാക്‌സിന്‍ പ്രായമായവര്‍ക്ക് ആദ്യം ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രി
വാക്‌സിൻ സുരക്ഷ, ചെലവ്, ഇക്വിറ്റി, ഉൽപാദന സമയപരിധി തുടങ്ങിയ വിഷയങ്ങളും ഗൗരവമായി ചർച്ചചെയ്യുന്നുണ്ട്. പണമടയ്ക്കൽ ശേഷി കണക്കിലെടുക്കാതെ, ഏറ്റവും ആവശ്യമുള്ളവർക്ക് വാക്‌സിൻ ആദ്യം ലഭ്യമാക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.