ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വാക്‌സിൻ സൗജന്യമായി നൽകുന്നത് ആദ്യഘട്ടത്തിൽ മുൻഗണനയിലുള്ളവർക്ക് മാത്രമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർധൻ.
സൗജന്യ കൊവിഡ് വാക്‌സിൻ മുൻഗണനാ പട്ടികയിലുള്ളവർക്ക് മാത്രം: ഹർഷ വർധൻ
ഒരു കോടി ആരോഗ്യ പ്രവർത്തകരും രണ്ടു കോടി മുൻനിര പ്രവർത്തകരുമാണ് മുൻഗണനയിലുള്ളത്.
സൗജന്യ കൊവിഡ് വാക്‌സിൻ മുൻഗണനാ പട്ടികയിലുള്ളവർക്ക് മാത്രം: ഹർഷ വർധൻ
ഒരു കോടി ആരോഗ്യ പ്രവർത്തകരും രണ്ടു കോടി മുൻനിര പ്രവർത്തകരുമാണ് മുൻഗണനയിലുള്ളത്. എന്നാൽ ബാക്കിയുള്ള 27 കോടി ജനങ്ങൾക്ക് സൗജന്യമായി വാക്‌സിൻ നൽകണമോ എന്ന് ജൂലൈയിൽ തീരുമാനിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു. ഇന്നാണ് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര പ്രദേശങ്ങളിലും കൊവിഡ് വാക്‌സിൻ ഡ്രൈ റൺ നടന്നത്.
Last Updated : Jan 2, 2021, 3:58 PM IST