കേരളം

kerala

കൊവിഡ് വാക്‌സിൻ 2021ൽ ലഭ്യമാകുമെന്ന് കർണാടക ആരോഗ്യമന്ത്രി

By

Published : Oct 27, 2020, 5:34 PM IST

2021ൽ സംസ്ഥാനത്തിൻ്റെ മുക്കിലും മൂലയിലും വാക്‌സിൻ ലഭ്യമാക്കുമെന്നും കർണാടക ആരോഗ്യമന്ത്രി ഡോ.കെ.സുധാകർ പറഞ്ഞു

Covid vaccine  Dr K Sudhakar  COVID Vaccine to the people of state  കർണാടക ആരോഗ്യമന്ത്രി  കൊവിഡ് വാക്‌സിൻ  ആരോഗ്യമന്ത്രി ഡോ.കെ.സുധാകർ  ബെംഗളൂരു  ആസ്ട്രാസെനെക്ക മാനേജിംഗ് ഡയറക്‌ടർ ഗഗൻ സിംഗ് ബേഡി
കൊവിഡ് വാക്‌സിൻ 2021ൽ ലഭ്യമാകുമെന്ന് കർണാടക ആരോഗ്യമന്ത്രി

ബെംഗളൂരു: കൊവിഡ് വാക്‌സിൻ 2021ൽ ലഭ്യമാകുമെന്ന് കർണാടക ആരോഗ്യമന്ത്രി ഡോ.കെ.സുധാകർ. സംസ്ഥാനത്തിൻ്റെ മുക്കിലും മൂലയിലും വാക്‌സിൻ ലഭ്യമാക്കുമെന്നും ഡോ.കെ.സുധാകർ പറഞ്ഞു. ആസ്ട്രാസെനെക്ക മാനേജിംഗ് ഡയറക്‌ടർ ഗഗൻ സിംഗ് ബേഡിയുമായുള്ള കൂടിക്കാഴ്‌ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാക്‌സിനേഷൻ്റെ ആദ്യ ഘട്ട പരീക്ഷണങ്ങൾ പ്രോത്സാഹജനകമാണെന്നും രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങൾ നടക്കുന്നുണ്ടെന്നും ഡോ.കെ.സുധാകർ പറഞ്ഞു. 2021ൻ്റെ ആദ്യ മാസങ്ങളിൽ ആസ്ട്രാസെനെക്ക കമ്പനിക്ക് ഒരു ബില്യൺ ഡോസ് വിതരണം ചെയ്യാനുള്ള ശേഷിയുണ്ടെന്നും മന്ത്രി പറഞ്ഞു. കൊവിഡ് വാക്‌സിൻ ലഭ്യമാകാൻ ആറുമാസം കൂടി കാത്തിരിക്കേണ്ടതുണ്ടെന്നും വാക്‌സിനുകളുടെ വില സംബന്ധിച്ച് തീരുമാനമായില്ലെന്നും അദ്ദേഹം പറഞ്ഞു. പരിശോധനകളും ചികിത്സയും സൗജന്യമായി നൽകുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ABOUT THE AUTHOR

...view details