പട്‌ന: ബിഹാറിൽ കൊവിഡ് പരിശോധനകളിൽ കൃത്രിമം കാണിക്കുന്നുവെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ്. പരിശോധനക്ക് വിധേയരായവരുടെ ഫലം കൃത്യമായി ലഭിക്കുന്നില്ലെന്നും, സാമ്പിൾ നൽകാത്തവരുടെ ഫലങ്ങൾ പുറത്തുവിടുന്നുണ്ടെന്നും യാദവ് ആരോപിച്ചു. 19 ദിവസത്തോളമായി നിരവധി എംഎൽഎമാർ പരിശോധനാഫലത്തിനായി കാത്തിരിക്കുകയാണ്. എന്നാൽ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ പരിശോധനാഫലം രണ്ട് മണിക്കൂറിനുള്ളിൽ പുറത്തുവന്നു. മുഖ്യമന്ത്രിക്ക് പ്രത്യേക പരിഗണന നൽകുമ്പോൾ, സാധാരണക്കാരന് ഒരു പരിഗണനയും ലഭിക്കുന്നില്ലെന്നും തേജസ്വി യാദവ് പറഞ്ഞു.
ബിഹാറിൽ കൊവിഡ് പരിശോധനകളിൽ കൃത്രിമം കാണിക്കുന്നുവെന്ന് ആർജെഡി നേതാവ്
പരിശോധനക്ക് വിധേയരായവരുടെ ഫലം കൃത്യമായി ലഭിക്കുന്നില്ലെന്നും, സാമ്പിൾ നൽകാത്തവരുടെ ഫലങ്ങൾ പുറത്തുവിടുന്നുണ്ടെന്നും ആർജെഡി നേതാവ് തേജസ്വി യാദവ് ആരോപിച്ചു.
ബിഹാറിൽ കൊവിഡ് പരിശോധനകളിൽ കൃത്രിമം കാണിക്കുന്നുവെന്ന് ആർജെഡി നേതാവ്
കൊവിഡ് കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന് ആശങ്കയില്ലാത്തതിനാൽ ബിഹാർ ഒരു ആഗോള ഹോട്ട്‌സ്‌പോട്ടായി മാറാൻ സാധ്യതയുണ്ട്. പരിശോധനകളുടെ എണ്ണം കൂട്ടുന്നതിനായി സർക്കാർ ഒന്നും ചെയ്യുന്നില്ല. സംസ്ഥാനത്ത് കൊവിഡ് മരണസംഖ്യയും ഉയരുകയാണ്. മെഡിക്കൽ ജീവനക്കാർക്ക് ആവശ്യത്തിന് പിപിഇ കിറ്റുകൾ നൽകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.