ഭുവനേശ്വർ: ഒഡീഷ നിയമസഭയുടെ ശീതകാല സമ്മേളനം ആരംഭിക്കുന്നതിന് മുൻപായി എംഎൽഎമാർ, മന്ത്രിമാർ, മാധ്യമപ്രവർത്തകർ, സുരക്ഷാ ഉദ്യോഗസ്ഥർ, സ്റ്റാഫ് അംഗങ്ങൾ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ കൊവിഡ് പരിശോധന നടത്തണമെന്ന് ഒഡീഷ നിയമസഭാ സ്‌പീക്കർ. നിയമസഭാ സ്‌പീക്കർ സൂര്യ നാരായണ പത്രയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. പരിശോധനയിൽ കൊവിഡ് നെഗറ്റീവ് ആകുന്നവരെ മാത്രമേ നിയമസഭാ നടപടികളിൽ പങ്കെടുക്കാൻ അനുവദിക്കൂ എന്നും സ്‌പീക്കർ അറിയിച്ചു.
ഒഡീഷയിൽ ശീതകാല സമ്മേളനത്തിന് മുന്നോടിയായി കൊവിഡ് പരിശോധന നിർബന്ധം
നിയമസഭാ സ്‌പീക്കർ സൂര്യ നാരായണ പത്രയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ശീതകാല സമ്മേളനം ആരംഭിക്കുന്നതിന് മുൻപായി കൊവിഡ് പരിശോധന നടത്തണമെന്ന തീരുമാനം എടുത്തത്.
ഒഡീഷയിൽ ശീതകാല സമ്മേളനത്തിന് മുന്നോടിയായി കൊവിഡ് പരിശോധന നിർബന്ധം
കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ 15 ലധികം നിയമസഭാംഗങ്ങൾക്ക് കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. ബിജെഡി എംഎൽഎ സൗമ്യ രഞ്ജൻ പട്‌നായക്, കോൺഗ്രസ് എംഎൽഎ സന്തോഷ് സിംഗ് സലുജ തുടങ്ങിയവർ ഈ തീരുമാനത്തോട് അനുകൂലമായ പ്രതികരണമാണ് നടത്തിയത്. ഈ മാസം 20ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനം ഡിസംബർ 31നാണ് അവസാനിക്കുന്നത്.