ഡൽഹി:ഡൽഹിയിൽ കൊവിഡ് പരിശോധനകളുടെ എണ്ണം വർധിപ്പിച്ചു. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിർദേശ പ്രകാരമാണ് ഐസിഎംആർ പ്രതിദിനം 27,000 പരിശോധനകളിൽ നിന്ന് 37,200 പരിശോധനകൾ നടത്താൻ തീരുമാനിച്ചത്.
ഡൽഹിയിൽ കൊവിഡ് പരിശോധനകളുടെ എണ്ണം വർധിപ്പിച്ചു
ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിർദേശ പ്രകാരമാണ് ഐസിഎംആർ കൊവിഡ് പരിശോധന വർധിപ്പിക്കാൻ തീരുമാനിച്ചത്.
ഡൽഹിയിൽ കൊവിഡ് പരിശോധനകളുടെ എണ്ണം വർധിപ്പിച്ചു
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6,608 പേർക്കാണ് ഡൽഹിയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ത്യയിലെ തന്നെ ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് കണക്കാണിത്. പുതിയ കണക്കനുസരിച്ച് ഡൽഹിയിലെ കൊവിഡ് രോഗികളുടെ എണ്ണം 5,17,238 ആയി ഉയർന്നു. 4,68,143 പേർ രോഗമുക്തി നേടുകയും 8,159 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. നിലവിൽ 40,936 കൊവിഡ് രോഗികളാണുള്ളത്. ഇതുവരെ 13,06,57,808 സാമ്പിളുകൾ സംസ്ഥാനത്ത് പരീക്ഷിച്ചു.