ബെംഗളൂരു:കൊവിഡ് രോഗികളുടെ വീടുകൾക്ക് മുന്നിൽ മുന്നറിയിപ്പ് ബോർഡുകൾ വയ്ക്കുന്നത് നിർത്തണമെന്ന് ജനതാദൾ നേതാവ് എച്ച്.ഡി കുമാരസ്വാമി കർണാടക സർക്കാരിനോട് ആവശ്യപ്പെട്ടു. ജനങ്ങൾക്കിടയിൽ വേർതിരിവ് സൃഷ്ടിക്കുന്നതിനുപകരം, ധൈര്യവും അവബോധവും സൃഷ്ടിക്കുന്നതിന് ആരോഗ്യ പ്രവർത്തകരെ അവരുടെ വീടുകളിലേക്ക് അയക്കണം. വീട്ടിൽ നിന്ന് പുറത്തുപോകരുതെന്ന് അവരോട് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രോഗികൾക്ക് ചികിത്സ നിഷേധിച്ചതിന് മെഡിക്കൽ കോളജുകളുടെ ലൈസൻസ് റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തിയാൽ പ്രശ്‌നം പരിഹരിക്കാനാവില്ല. അവരെ ശാസിക്കുന്നതിനുപകരം ആത്മവിശ്വാസത്തിലേക്ക് നയിക്കുകയാണ് വേണ്ടത്.
കൊവിഡ് രോഗികളുടെ വീടുകളിൽ മുന്നറിയിപ്പ് ബോർഡുകൾ വയ്ക്കരുത്; എച്ച്.ഡി കുമാരസ്വാമി - എച്ച്.ഡി കുമാരസ്വാമി
രോഗികൾക്ക് ചികിത്സ നിഷേധിച്ചതിന് മെഡിക്കൽ കോളജുകളുടെ ലൈസൻസ് റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തിയാൽ പ്രശ്‌നം പരിഹരിക്കാനാവില്ല. അവരെ ശാസിക്കുന്നതിനുപകരം ആത്മവിശ്വാസത്തിലേക്ക് നയിക്കുകയാണ് വേണ്ടതെന്നും കുമാരസ്വാമി
കൊവിഡ്
ചികിത്സ നിഷേധിക്കുന്നത് തെറ്റാണ്. എന്നാൽ സർക്കാർ മെഡിക്കൽ കോളജ് ലൈസൻസുകൾ റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിചേർത്തു. കർണാടകയിലെ കൊവിഡ് കേസുകളുടെ എണ്ണം ഞായറാഴ്ച 63,772 ൽ എത്തി. ഇതിൽ 39,370 സജീവ കേസുകളുണ്ട്.