ഗുണ്ടൂരിലെ തുണിക്കടയിൽ കൊവിഡ് സുരക്ഷ നൽകുന്നത് റോബോർട്ട് - റോബോർട്ട്
കൊവിഡ് സമയത്ത് ഷോറൂമിലെത്തുന്ന ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനാണ് റോബോർട്ട് പ്രവർത്തിക്കുന്നതെന്ന് തുണിക്കട ഉടമകൾ പറഞ്ഞു.
അമരാവതി: ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിൽ തുണിക്കടയിൽ കൊവിഡ് സുരക്ഷ നൽകുന്നതിനായി റോബോർട്ടിനെ സ്ഥാപിച്ചു. സെഫീറ എന്ന പേര് നൽകിയ റോബോർട്ടിനെ അഞ്ച് ലക്ഷം രൂപ നൽകി ചെന്നൈയിൽ നിന്നാണ് കൊണ്ടുവന്നത്. കൊവിഡ് സമയത്ത് ഷോറൂമിലെത്തുന്ന ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനാണ് റോബോർട്ട് പ്രവർത്തിക്കുന്നതെന്ന് തുണിക്കട ഉടമകൾ പറഞ്ഞു. ആളുകൾ തുണിക്കടയിൽ പ്രവേശിച്ചയുടൻ റോബോർട്ട് അവരുടെ കൈകളിൽ സാനിറ്റൈസർ ഇടുകയും ശരീര താപനില അളക്കുകയും മാസ്ക് ധരിക്കുന്നില്ലെങ്കിൽ മാസ്ക് ധരിക്കാൻ സൂചിപ്പിക്കുകയും ചെയ്യുന്നുണ്ട്.