ജയ്‌പൂര്‍:സംസ്ഥാനത്ത് കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ സാമ്പിള്‍ പരിശോധന കൂട്ടിയെന്നും അടിസ്ഥാന സൗകര്യം ശക്തമാക്കിയെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. കൊവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ ടെസ്റ്റുകള്‍ കൂട്ടിയെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി - ഗെഹ്ലോട്ട് പ്രധാനമന്ത്രിയോട്
സംസ്ഥാനത്ത് പ്രതിദിനം 30,000 സാമ്പിളുകള്‍ പരിശോധിക്കുന്നുണ്ട്. ഓക്സിജന്‍ ഉല്‍പാദന കേന്ദ്രങ്ങള്‍ ആരംഭിച്ചതും ഐസിയുകളുടെ എണ്ണം കൂട്ടിയതും ചികിത്സ സൗകര്യം മെച്ചപ്പെടുത്തിയെന്നും ഗെഹ്‌ലോട്ട് പ്രധാനമന്ത്രിയെ അറിയിച്ചു.
മാസ്ക് നിര്‍ബന്ധമാക്കുന്ന നിയമം, രോഗവ്യാപനം രൂക്ഷമായ ജില്ലകളില്‍ രാത്രി കര്‍ഫ്യു, കൂട്ടം ചേരുന്നതില്‍ നിയന്ത്രണം, പടക്കങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് തുടങ്ങിയവ സംസ്ഥാനത്തിന് ഗുണം ചെയ്തു. ഓക്സിജന്‍ ഉല്‍പാദന കേന്ദ്രങ്ങള്‍ ആരംഭിച്ചതും ഐസിയുകളുടെ എണ്ണം കൂട്ടിയതും ചികിത്സ സൗകര്യം മെച്ചപ്പെടുത്തിയെന്നും അദ്ദേഹം പ്രധാനമന്ത്രിയെ അറിയിച്ചു. പ്രതിദിനം 30,000 സാമ്പിളുകള്‍ പരിശോധിക്കുന്നുണ്ടെന്നും കഴിഞ്ഞ രണ്ട് മാസങ്ങളില്‍ ഇത് 18,000 ആയിരുന്നെന്നും ഗെഹ്‌ലോട്ട് പറഞ്ഞു.