കേരളം

kerala

ETV Bharat / bharat

കൊവിഡ് പ്രതിരോധം; ഉമിഫെനോവിറിന്‍റെ മൂന്നാം ഘട്ട പരീക്ഷണത്തിന് അനുമതി - സി‌ഡി‌ആർ‌ഐ

മുമ്പ് നടത്തിയ പരീക്ഷണങ്ങളിൽ ഉമിഫെനോവിർ മനുഷ്യശരീരത്തിലേക്ക് വൈറസ് കടക്കുന്നത് തടയുകയും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതായും കണ്ടെത്തി കഴിഞ്ഞു. സി‌എസ്‌ഐ‌ആറിന്‍റെ ഭാഗമായ സെൻ‌ട്രൽ ഡ്രഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിനാണ് അനുമതി ലഭിച്ചത്.

Dr Harsh Vardhan  Umifenovir  Central Drug Research Institute  COVID-19 drug  ഉമിഫെനോവിർ  കൊവിഡ് പ്രതിരോധം  കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധൻ  സി‌ഡി‌ആർ‌ഐ  സി‌എസ്‌ഐ‌ആർ
കൊവിഡ് പ്രതിരോധം; ഉമിഫെനോവിറിന്‍റെ മൂന്നാം ഘട്ട പരീക്ഷണത്തിന് സി‌എസ്‌ഐ‌ആറിന് അനുമതി

By

Published : Jun 19, 2020, 1:09 PM IST

ന്യൂഡൽഹി: കൊവിഡ് പ്രതിരോധ മരുന്നായി കണ്ടുപിടിച്ച ഉമിഫെനോവിറിന്‍റെ മൂന്നാം ഘട്ട പരീക്ഷണത്തിന് കൗൺസിൽ ഓഫ് സയന്‍റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന് അനുമതി ലഭിച്ചു. സി‌എസ്‌ഐ‌ആറിന്‍റെ ഭാഗമായ സെൻ‌ട്രൽ ഡ്രഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിനാണ് (സി‌ഡി‌ആർ‌ഐ) അനുമതി ലഭിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധൻ അറിയിച്ചു. സുരക്ഷ, ഫലപ്രാപ്‌തി, വൈറസ് പ്രതിരോധം, നിയന്ത്രണം എന്നിവ ഉറപ്പാക്കുന്നതിനാണ് മൂന്നാം ഘട്ട പരീക്ഷണമെന്ന് ആരോഗ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു.

മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ ലക്‌നൗവിലെ കിംഗ് ജോർജ്ജ് മെഡിക്കൽ സർവകലാശാല (കെജിഎംയു), ഡോ. റാം മനോഹർ ലോഹിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (ആർ‌എം‌എൽഐ‌എം‌എസ്), എ‌ആർ‌എയുടെ ലക്‌നൗ മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. മുമ്പ് നടത്തിയ പരീക്ഷണങ്ങളിൽ ഉമിഫെനോവിർ മനുഷ്യശരീരത്തിലേക്ക് വൈറസ് കടക്കുന്നത് തടയുകയും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതായും കണ്ടെത്തി കഴിഞ്ഞു. ഉമിഫെനോവിർ പ്രധാനമായും പകർച്ചപ്പനിക്കാണ് ഉപയോഗിക്കുന്നത്.

ABOUT THE AUTHOR

...view details