ഹൈദരാബാദ്: കൊവിഡ് ലോകം മുഴുവൻ കീഴടക്കുമ്പോഴും വൈറസ് ബാധിക്കാത്ത ഒരു വിഭാഗമാണ് ഈനാംപേച്ചികൾ. വംശനാശഭീഷണി നേരിടുന്ന ഈ ജീവികളിൽ കാണപ്പെടുന്ന ജനിതക ഘടനയുടെ വൈവിധ്യമാണ് ഇതിന് കാരണമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. വവ്വാലുകളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് എത്തിയത് ഈനാംപേച്ചികൾ വഴിയാണെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു. എന്നാൽ മനുഷ്യനെ കഠിനമായി ബാധിക്കുന്ന വൈറസ് ഈനാംപേച്ചിയെ ബാധിക്കാത്തത് അതിന്‍റെ ജനിതക ഘടനയുടെ പ്രത്യേകതയാണ്.
കൊവിഡ് പ്രതിരോധം; ഈനാംപേച്ചികളുടെ ജനിതകഘടന കണ്ടെത്താനുള്ള ശ്രമത്തിൽ ഗവേഷകർ - ഈനാംപേച്ചികളുടെ ജനിതകഘടന
ഈനാംപേച്ചികളുടെ ജനിതകഘടന കണ്ടെത്താൻ കഴിഞ്ഞാൽ മനുഷ്യരിലുളള വൈറസിനെ പ്രതിരോധിക്കാനുള്ള പുതിയ ചികിത്സാരീതി നിർവചിക്കാൻ സാധിക്കുമെന്ന് ഗവേഷകർ. മനുഷ്യനെ കഠിനമായി ബാധിക്കുന്ന വൈറസ് ഈനാംപേച്ചികളെ ബാധിക്കാത്തതാണ് കാരണം
ഈനാംപേച്ചികളുടെ ജനിതകഘടന കണ്ടെത്താൻ കഴിഞ്ഞാൽ മനുഷ്യരിലുളള വൈറസിനെ പ്രതിരോധിക്കാനുള്ള പുതിയ ചികിത്സാരീതി നിർവചിക്കാൻ സാധിക്കുമെന്നും ശാസ്‌ത്രഞജ്ഞർ പറയുന്നു. വൈറസുകൾ മനുഷ്യശരീരത്തിൽ പ്രവേശിക്കുമ്പോൾ, ചില ജീനുകൾ അവയെ കണ്ടെത്താനും ശരീരത്തിന്‍റെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും ശ്രമിക്കും. എന്നാൽ ഈനാംപേച്ചികളിൽ വൈറസുകൾ കണ്ടെത്തുന്ന അത്തരം ജീനുകളൊന്നുമില്ല. അതിനാൽ ഈ ജീവികൾക്ക് പ്രതിരോധശേഷിയുണ്ടോ എന്ന കാര്യത്തിൽ സംശയം നിലനിൽക്കുന്നു.
എന്നാൽ വൈറസ് ഈനാംപേച്ചികളെ ബാധിക്കുന്നില്ലെന്ന് ആസ്‌ട്രിയൻ ഗവേഷകർ പറയുന്നു. ഈനാംപേച്ചികൾ, മനുഷ്യർ, മറ്റ് സസ്‌തനികൾ എന്നിവയുടെ ജനിതകഘടന താരതമ്യം ചെയ്യുമ്പോൾ, മനുഷ്യരുൾപ്പെടെയുള്ള മറ്റ് ജീവികളിൽ അടങ്ങിയിരിക്കുന്ന രോഗ പ്രതിരോധശേഷി ഈനാംപേച്ചികളിൽ ഇല്ലെന്ന് കണ്ടെത്തിക്കഴിഞ്ഞു. ഇവയുടെ രോഗപ്രതിരോധ വ്യവസ്ഥയിൽ കൊവിഡ് എങ്ങനെ ബാധിക്കുന്നില്ല എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ഒരു വിഭാഗം ശാസ്‌ത്രലോകം.