ഹൈദരാബാദ്:കൊവിഡ് സ്ഥിരീകരിച്ച ഇരുപത് കാരി ഇരട്ട കുട്ടികൾക്ക് ജന്മം നൽകി . ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയിൽ നടന്ന അടിയന്തര സിസേറിയനിലൂടെയാണ് കുഞ്ഞുങ്ങളെ പുറത്തെടുത്തത്.2.5 കിലോഗ്രാമും 2 കിലോഗ്രാമും തൂക്കമുള്ള കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ കുട്ടികളുടെ നിർബന്ധിത കൊവിഡ് പരിശോധന നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
നിലോഫർ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിക്ക് ചൊവ്വാഴ്ച കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഇവരെ ഗാന്ധി ആശുപത്രിയിലേക്ക് മാറ്റിയത്.ചൊവ്വാഴ്ച വൈകുന്നേരത്തോടെ യുവതിക്ക് സിസേറിയൻ നടത്താൻ ഗാന്ധി ആശുപത്രിയിലെ പ്രസവചികിത്സാ വിദഗ്ധര്‍ തീരുമാനിക്കുകയായിരുന്നു.